SignIn
Kerala Kaumudi Online
Thursday, 19 February 2026 4.24 AM IST

488 പേർക്ക് കൂടി കൊവിഡ്

Increase Font Size Decrease Font Size Print Page
covid-19

തിരുവനന്തപുരം:ഇന്നലെ ജില്ലയിൽ 488 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.365 പേർ രോഗമുക്തരായി.നിലവിൽ 4548 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നത്.ജില്ലയിൽ നാല് പേരുടെ മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.പുതുകളങ്ങര സ്വദേശിനി പാർവതി അമ്മ (82),മണക്കാട് സ്വദേശി വേണുഗോപാലൻ നായർ (75),പൂന്തുറ സ്വദേശിനി നബീസത്ത് (66),വിളപ്പിൽശാല സ്വദേശി രാജേന്ദ്രൻ (65) എന്നിവരുടെ മരണമാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരിൽ 375 പേർക്കു സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഇതിൽ 10 പേർ ആരോഗ്യപ്രവർത്തകരാണ്.

പുതുതായി നിരീക്ഷണത്തിലായവർ - 1935

ആകെ നിരീക്ഷണത്തിലുള്ളവ‌ർ - 28672

ഇന്നലെ രോഗമുക്തി നേടിയവർ - 365

നിരീക്ഷണ കാലയളവ് പൂർത്തിയാക്കിയവർ -779

 ചികിത്സയിലുള്ളവർ - 4548

TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY