SignIn
Kerala Kaumudi Online
Friday, 30 October 2026 1.38 PM IST

മനേക ഗാന്ധി നേരിട്ട് എസ് പിയെ വിളിച്ചു; തെരുവുനായയെ കൊലപ്പെടുത്തിയതിന് തിരുവനന്തപുരം സ്വദേശിക്കെതിരെ കേസ്

maneka-gandhi
മനേക ഗാന്ധി

തിരുവനന്തപുരം: തെരുവുനായയെ കൊലപ്പെടുത്തിയ 58കാരനെതിരെ കേസ്. തിരുവനന്തപുരം വാമനപുരത്താണ് സംഭവം. ആനാക്കുടി ഊന്നൻപാറ സ്വദേശി രജിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. നായപ്രേമികളുടെ സംഘടനയായ ഓപ്പറേഷൻസ്‌ട്രീറ്റ് ഡോഗ് ഓ‌ർഗനൈസേഷനാണ് വെഞ്ഞാറമൂട് പൊലീസിൽ പരാതി നൽകിയത്. ബിജെപി നേതാവും മൃഗസംരക്ഷകയുമായ മനേക ഗാന്ധിയുടെ ഇടപെടലിനെത്തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്. നായയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വിഷം ഉള്ളിൽച്ചെന്നാണ് മരണകാരണമെന്ന് കണ്ടെത്തിയിരുന്നു.

തെരുവുനായയെ ഒരാൾ വിഷം കൊടുത്ത് കൊന്നതായി അറിഞ്ഞ സംഘടന പൊലീസിൽ പരാതി നൽകുകയായിരുന്നു. എന്നാൽ പൊലീസ് യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നാരോപിച്ച് സംഘടന മനേക ഗാന്ധിയെ ബന്ധപ്പെട്ടു. തുടർന്ന് മനേക ഗാന്ധി എസ് പിയെ ബന്ധപ്പെട്ടതിനെത്തുടർന്നാണ് കേസെടുത്തത്. തുടർന്ന് ഇന്നലെ എസ് പി അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

പിന്നാലെ നായയെ കുഴിച്ചിട്ട സ്ഥലത്തുനിന്ന് പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തി. വിഷം അകത്തുചെന്നാണ് നായ ചത്തതെന്ന് പോസ്റ്റുമോർട്ടത്തിലും സ്ഥിരീകരിച്ചു. തുടർന്നാണ് രജിനെതിരെ കേസെടുത്തത്. ഇയാൾ നിലവിൽ ഒളിവിലാണെന്നാണ് വിവരം.

English Summary

Police have registered a case against 58-year-old Rajin for allegedly poisoning and killing a stray dog in Vamanapuram, Thiruvananthapuram. A post-mortem confirmed poisoning as the cause of death. The complaint was filed by animal welfare organisation Operation Street Dog, and the case was registered following intervention by animal rights activist Maneka Gandhi. The accused is reportedly absconding.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: THIRUVANANTHAPURAM STRAY DOG DEATH, VAMANAPURAM DOG POISONING, MANEKA GANDHI INTERVENTION, RAJIN DOG KILLING CASE, KERALA ANIMAL CRUELTY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY