SignIn
Kerala Kaumudi Online
Sunday, 18 October 2026 2.38 PM IST

കണ്ണൂരിൽ 275 പേർക്ക് കൊവിഡ്

corona

രോഗമുക്തി 278 പേർക്ക്

കണ്ണൂർ: ജില്ലയിൽ വെള്ളിയാഴ്ച 275 പേർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 250 പേർക്ക് സമ്പർക്കം മൂലമാണ് രോഗബാധ. 11 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവരും ഒരാൾ വിദേശങ്ങളിൽ നിന്നെത്തിയതും 13 പേർ ആരോഗ്യ പ്രവർത്തകരുമാണ്.
ഇതോടെ ജില്ലയിലെ കൊവിഡ് പോസിറ്റീവ് കേസുകൾ 33,563 ആയി. ഇവരിൽ 278 പേർ ഇന്നലെ രോഗമുക്തി നേടിയതോടെ രോഗം ഭേദമായവരുടെ എണ്ണം 30,277ആയി. 158 പേർ മരണപ്പെട്ടു. 2645 പേർ ചികിത്സയിലാണ്. നിലവിൽ നിരീക്ഷണത്തിലുള്ളത് 21,495 പേരാണ്. ഇതിൽ 21,003 പേർ വീടുകളിലും 492 പേർ ആശുപത്രികളിലുമാണ്.

ജില്ലയിൽ നിന്ന് ഇതുവരെ 3,11,485 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 3,11,183 എണ്ണത്തിന്റെ ഫലം വന്നു. 302 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, COVID
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL