SignIn
Kerala Kaumudi Online
Tuesday, 13 October 2026 1.05 AM IST

ആശങ്കയൊഴിയാതെ, ലോകത്ത് കൊവിഡ് വ്യാപനം രൂക്ഷം, മരണം 25 ലക്ഷത്തിലേക്ക്

covid-19

ന്യൂയോർക്ക്: ലോകത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. മൂന്നര ലക്ഷത്തിലധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ രോഗബാധിതരുടെ എണ്ണം പതിനൊന്ന് കോടി ഇരുപത്തിയാറ് ലക്ഷം കടന്നു. വേൾഡോ മീറ്ററിന്റെ കണക്കുപ്രകാരം മരണസംഖ്യ ഇരുപത്തിയഞ്ച് ലക്ഷത്തോട് അടുത്തു.24.95 ലക്ഷം പേരാണ് ഇതുവരെ മരിച്ചത്.എട്ട് കോടി എൺപത്തിരണ്ട് ലക്ഷം പേർ രോഗമുക്തി നേടി.


അമേരിക്ക,ഇന്ത്യ,ബ്രസീൽ,റഷ്യ,ബ്രിട്ടൻ എന്നീ രാജ്യങ്ങളാണ് രോഗികളുടെ എണ്ണത്തിൽ ആദ്യത്തെ അഞ്ച് സ്ഥാനങ്ങളിലുള്ളത്. അമേരിക്കയിൽ രണ്ട് കോടി എൺപത്തിയെട്ട് ലക്ഷം കൊവിഡ് ബാധിതരാണ് ഉള്ളത്. അരലക്ഷത്തിലധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. 5.14 ലക്ഷം പേർ മരിച്ചു.

ഇന്ത്യയിൽ ഒരു കോടി പത്ത് ലക്ഷം രോഗബാധിതരാണ് ഉള്ളത്. 13,000ത്തിലധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.നിലവിൽ 1.44 ലക്ഷം പേർ മാത്രമേ ചികിത്സയിലുള്ളു.1.07 കോടി പേർ സുഖം പ്രാപിച്ചു. മരണസംഖ്യ 1.56 ലക്ഷമായി ഉയർന്നു.

രോഗികളുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്തുള്ള ബ്രസീലിൽ 1.02 കോടി കൊവിഡ് ബാധിതരാണ് ഉള്ളത്. 2.48 ലക്ഷം പേർ മരിച്ചു. റഷ്യയിലും ബ്രിട്ടനിലും നാൽപത്തിയൊന്ന് ലക്ഷം വീതം രോഗബാധിതരാണ് ഉള്ളത്. ബ്രിട്ടനിൽ 1.21 ലക്ഷം പേർ മരിച്ചു. റഷ്യയിൽ 80,000ത്തിലധികം മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS, COVID 19, US, BRAZIL, RUSSIA, COVID DEATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360