SignIn
Kerala Kaumudi Online
Wednesday, 20 May 2026 8.31 AM IST

ഒരു കോടി വീട്ടിൽ നിന്ന് എടുത്തായാലും മാർക്കറ്റ് നവീകരിക്കും: സുരേഷ്‌ഗോപി

suresh-gopi

തൃശൂർ: 'നിങ്ങൾ എന്നെ എം.എൽ.എ ആക്കിയാൽ ആ ഫണ്ടിൽ നിന്നും ഒരു കോടിയെടുത്ത് ശക്തൻ മത്സ്യ-മാംസ മാർക്കറ്റ് നവീകരിച്ച് കാണിച്ചുതരാം. തോൽപ്പിക്കുകയാണെങ്കിൽ, കൊവിഡ് കാലം കഴിഞ്ഞ് എം.പി ഫണ്ട് വരുമ്പോൾ 12 കോടി കിട്ടാനുണ്ട്. അതിൽ നിന്ന് ഒരു കോടി എടുത്ത് ഞാനിത് ചെയ്യും. അതും പറ്റിയില്ലെങ്കിൽ വീട്ടിൽ നിന്ന് ഒരു കോടി എടുത്ത് ചെയ്യും." ശക്തൻ മാർക്കറ്റിലെ ശോചനീയാവസ്ഥ വിവരിച്ച് തൃശൂരിലെ എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ്‌ ഗോപി നടത്തിയ പ്രസംഗമാണിത്. 'ബീഫ് വിൽക്കുന്ന കടയിൽ പോയി ഞാൻ ഇത് പറഞ്ഞു. അങ്ങനെ പറയണമെങ്കിൽ അതിനുള്ള നട്ടെല്ലുറപ്പുണ്ട് എന്ന് മനസിലാക്കണം. ഇത്രനാളും ഭരിച്ചവന്മാരെ നാണം കെടുത്തും. ഞാൻ ചെയ്യുമെന്ന് പറഞ്ഞതിൽ അസൂയ ഉണ്ടെങ്കിൽ നിങ്ങളെയൊക്കെ ഈ നാട്ടുകാർ കൈകാര്യം ചെയ്യും. അത് ഏപ്രിൽ ആറിന് അവർ ചെയ്യും. ഒരു സി.പി.എം - സി.പി.ഐക്കാരനും എന്നെ അങ്ങനെ അങ്ങ് വിചാരിക്കേണ്ട. ടൈഗർ സിനിമയിൽ എന്റെ ഡയലോഗുണ്ട്. ഞാൻ വെറും ഇതാണെന്ന് കരുതിയോ?. " പ്രസംഗം സിനിമാ സ്റ്റൈലിലായതോടെ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. വലിയ അപകടം ഉണ്ടാക്കുന്ന അവസ്ഥയിലാണ് മാർക്കറ്റിന്റെ പ്രവർത്തനമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹം പ്രചാരണ പരിപാടിയിൽ ഇടത് - വലത് മുന്നണികളെ കടന്നാക്രമിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SURESH GOPI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA