SignIn
Kerala Kaumudi Online
Saturday, 06 June 2026 11.54 PM IST

രോഗവ്യാപനം കൂടിയാൽ നിരോധനാജ്ഞ, ഇഫ്‌താറിൽ ആൾക്കൂട്ടം പാടില്ല

covid

കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുള്ളവർക്കും

വാ‌ക്‌സിൻ സ്വീകരിച്ചവർക്കും ഇളവ്

തിരുവനന്തപുരം : കൊവിഡ് വ്യാപനത്തിന്റെ രണ്ടാംതരംഗം സംസ്ഥാനത്ത് ശക്തിപ്രാപിക്കുന്നതിനാൽ നിയന്ത്രണങ്ങൾ കർശനമാക്കി സർക്കാർ ഉത്തരവിറക്കി. ടെസ്റ്റ് പോസിറ്റിവിറ്റിയുടെ അടിസ്ഥാനത്തിൽ രോഗവ്യാപനം വർദ്ധിക്കുന്ന സ്ഥലങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിക്കാൻ കളക്ടർമാർക്ക് അധികാരം നൽകി.

ആളുകൾ കൂടുന്ന ഇഫ്താർ പാർട്ടികൾ ഒഴിവാക്കാൻ മതനേതാക്കളും ജില്ലാ അധികാരികളും ശ്രദ്ധിക്കണം. പൊതുപരിപാടികളിൽ 200പേർക്കാണ് അനുമതി. അടച്ചിട്ടമുറിയിലാണെങ്കിൽ 100 പേരിൽ കൂടുതൽ പാടില്ല. 72 മണിക്കൂറിനുള്ളിലെ കൊവിഡ് പരിശോധന നെഗറ്റീവ് ആയ സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവർക്കും കൊവിഡ് വാക്‌സിന്റെ ആദ്യ ഡോസെങ്കിലും എടുത്ത സർട്ടിഫിക്കറ്റുള്ളവർക്കും അധികമായി പ്രവേശനം അനുവദിക്കാം. കൂടുതൽ പേരെ പങ്കെടുപ്പിക്കണമെങ്കിൽ സംഘാടകർ പ്രത്യേക സംവിധാനം ഏർപ്പെടുത്തണം.

വിവാഹം, മരണാനന്തര ചടങ്ങുകൾ, ആഘോഷങ്ങൾ, കലാകായികമേളകൾ, സാംസ്‌കാരിക പരിപാടികൾ തുടങ്ങിയവയ്ക്ക് നിയന്ത്രണം ബാധകമാണ്. എല്ലാ ചടങ്ങുകളും രണ്ടു മണിക്കൂറിനുള്ളിൽ അവസാനിപ്പിക്കണം.


മറ്രു നിർദേശങ്ങൾ

ബസുകളിൽ നിന്നുള്ള യാത്ര പാടില്ല.

ഉറപ്പാക്കേണ്ടത് മോട്ടോർ വാഹന വകുപ്പ്

യോഗങ്ങൾ ഓൺലൈനിൽ നടത്തണം

 ആശുപത്രികളിലെ തിരക്ക് ഒഴിവാക്കണം.

ഇ-സഞ്ജീവനി ടെലിമെഡിസിൻ പ്രയോജനപ്പെടുത്തണം.

 വ്യാപാരസ്ഥാപനങ്ങളും ഹോട്ടലുകളും ഹോംഡെലിവറിയും പ്രോത്സോഹിപ്പിക്കണം.

സിനിമാ തിയേറ്ററുകളും ഹോട്ടലുകളും ഒരേസമയം അമ്പത് ശതമാനം ആളുകളെ മാത്രമേ പ്രവേശിക്കാവൂ.

മെഗാഷോപ്പിംഗും ഷോപ്പിംഗ് ഫെസ്റ്റിവലും രണ്ടാഴ്ചത്തേക്ക് നീട്ടിവയ്ക്കണം

എ.സി. സംവിധാനമുള്ള മാളുകൾ, തിയേറ്ററുകൾ, ഓഡിറ്റോറിയങ്ങൾ കൊവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിക്കണം. തെർമൽ സ്‌ക്രീനിംഗ് നടത്തണം

സിവിൽ സപ്ലൈസ്, ഹോർട്ടികോർപ്, കെപ്‌കോ, മത്സ്യഫെഡ്, മിൽമ തുടങ്ങിയ സർക്കാർ സ്ഥാപനങ്ങൾ ഓൺലൈൻ വിൽപ്പനയും ഹോംഡെലിവറിയും പ്രോത്സാഹിപ്പിക്കണം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: COVID 19
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA