തൃക്കാക്കര: മുൻ.ഡി.ജി.പി പരേതനായ വി.ആർ. രാജീവന്റെ മാതാവും കാെച്ചിൻ ദേവസ്വം ബോർഡ് മുൻ മെമ്പർ പരേതനായ വി.കെ. രവീന്ദ്രന്റെ ഭാര്യയുമായ കാക്കനാട് വയലിൽവീട്ടിൽ എൻ.എൻ. നന്ദിനി (99 എസ്.ആർ.വി സ്കൂൾ റിട്ട. ഹെഡ്മിസ്ട്രസ്) നിര്യാതയായി. മകൾ: കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനി (സിയാൽ) മുൻ ഡയറക്ടർ ജിജി രമേശ്. മരുമക്കൾ: ഷീല രാജീവൻ (ഡയറക്ടർ എലൈറ്റ് ഫുഡ്), രമേശ് ചന്ദ്രൻ (റിട്ട. എൻജിനീയർ ഹിന്ദുസ്ഥാൻ ന്യൂസ്‌പ്രിന്റ് ലിമിറ്റഡ്). സംസ്കാരം ഇന്ന് രാവിലെ പത്തിന് കാക്കനാട് അത്താണി പൊതുശ്മശാനത്തിൽ.
സഹോദരങ്ങൾ: പരേതനായ എൻ.എൻ. സത്യവ്രതൻ (കേരളകൗമുദി മുൻ റെസിഡന്റ് എഡിറ്റർ, കേരള മീഡിയ അക്കാഡമി മുൻ കോഴ്സ് ഡയറക്ടർ), പരേതനായ ഡോ.എൻ.എൻ. അശോകൻ (മൂവാറ്റുപുഴ മെഡിക്കൽ സെന്റർ), ശാന്തിമതി (എരൂർ), എൻ.എൻ. സുഗുണപാലൻ (സീനിയർ അഡ്വക്കേറ്റ്, കേരള ഹൈക്കോടതി).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |