SignIn
Kerala Kaumudi Online
Tuesday, 26 May 2026 9.01 AM IST

ലോകത്ത് 24 മണിക്കൂറിനിടെ എട്ട് ലക്ഷത്തിലധികം കൊവിഡ് രോഗികൾ; ഇന്ത്യയിൽ പ്രതിദിന കേസുകളുടെ എണ്ണം നാല് ലക്ഷം പിന്നിട്ടു

covid

ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനഞ്ച് കോടി അറുപത്തിയാറ് ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ എട്ട് ലക്ഷത്തിലധികം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇന്നലെ 14,000ത്തിലധികം പേർ മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 32.68 ലക്ഷം കടന്നു.പതിമൂന്ന് കോടി നാൽപ്പത് ലക്ഷം പേർ രോഗമുക്തി നേടി.

ഇന്ത്യയിൽ പ്രതിദിന രോഗികളുടെ എണ്ണം നാല് ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 4.14 ലക്ഷം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവിൽ 36.53 ലക്ഷം പേർ ചികിത്സയിലുണ്ട്. ആകെ മരണം 2.34 ലക്ഷം പിന്നിട്ടു. ജൂൺ പതിനൊന്ന് ആകുമ്പോഴേക്ക് രാജ്യത്ത് കൊവിഡ് മരണം 4.04 ലക്ഷം കടക്കുമെന്നാണ് ബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ‌്യൂട്ട് ഒഫ് സയൻസ് അധികൃതർ പറയുന്നത്.

രോഗബാധിതരുടെ എണ്ണത്തിൽ ലോകത്ത് ഒന്നാം സ്ഥാനത്തുള്ള അമേരിക്കയിൽ മൂന്ന് കോടി മുപ്പത്തിയാറ് ലക്ഷം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇരുപത്തിനാല് മണിക്കൂറിനിടെ 40,000ത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്‌തു. മരണസംഖ്യ 5.93 ലക്ഷമായി ഉയർന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, WORLD, WORLD NEWS, WORLD COVID, COVID INDIA, COVID POSITIVE, COVIDDEATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360