തൃശൂർ: തിരുവനന്തപുരം ഇൗസ്റ്റ് ഫോർട്ട് പത്മനഗർ കൃഷ്ണനിവാസിൽ പരേതനായ വാസുദേവന്റെ ഭാര്യ പ്രൊഫ. യശോധര വാസുദേവൻ (93) നിര്യാതയായി. കായംകുളം പുതുപ്പള്ളി വാരണപ്പള്ളി കുടുംബാംഗമാണ്.തിരുവനന്തപുരം ട്രെയിനിംഗ് കോളേജ് ഇംഗ്ളീഷ് വിഭാഗം മുൻ മേധാവിയായിരുന്നു. തൃശൂരിലെ മകളുടെ വസതിയിൽ വച്ചായിരുന്നു അന്ത്യം. കേരള യൂണിവേഴ്സിറ്റി അക്കാഡമിക് കൗൺസിൽ അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. സംസ്കാര ചടങ്ങുകൾ ശ്രീനാരായണ സമാജം ശ്മശാനത്തിൽ നടന്നു. മക്കൾ: ഡോ. ജയ (സിവിൽ സർജൻ, ഹെൽത്ത് സർവീസ് ), റാണി (അദ്ധ്യാപിക, സനാതന പബ്ളിക് സ്കൂൾ ,ഉള്ളൂർ), ബൃന്ദ( പ്രൊഫസർ, എസ്.എൻ .കോളേജ് നാട്ടിക ), ദീപ. മരുമക്കൾ: ലാൽമോഹൻ (ഡി.ആർ.ഡി.ഒ സയന്റിസ്റ്റ്), ജയപ്രകാശ് (ഗൾഫ്), ഡോ. വേണുഗോപാൽ (സിവിൽ സർജൻ, ഹെൽത്ത് സർവീസ് ), പൃഥ്വിരാജ് (കെ.എസ്.ആർ.ടി.സി മാനേജർ, തിരുവനന്തപുരം).
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |