SignIn
Kerala Kaumudi Online
Saturday, 03 October 2026 8.36 PM IST

കേരളയിലെ വിജ്ഞാപനം റദ്ദാക്കിയ ഹൈക്കോടതി വിധി: ആറ് സർവകലാശാലകൾ നടത്തിയ അദ്ധ്യാപക നിയമനം ത്രിശങ്കുവിൽ

kerala-university

സംവരണം അട്ടിമറിക്കപ്പെടുമെന്ന് ആശങ്ക

 അപ്പീൽ നൽകണമെന്ന ആവശ്യം ശക്തം

തിരുവനന്തപുരം: കേരള സർവകലാശാലയിലെ അദ്ധ്യാപക തസ്തികകളെ പ്രൊഫസർ, അസോ. പ്രൊഫസർ, അസി. പ്രൊഫസർ എന്നിങ്ങനെ ഓരോ യൂണിറ്റുകളാക്കി കണക്കാക്കി സംവരണം പാലിച്ചു നടത്തിയ 58 നിയമനങ്ങൾ ഹൈക്കോടതി റദ്ദാക്കിയതോടെ, സംസ്ഥാനത്തെ മറ്റ് അഞ്ചു സർവകലാശാലകൾ സമാനരീതിയിൽ നടത്തിയ അദ്ധ്യാപക നിയമനങ്ങളുടെ ഭാവിയും അനിശ്ചിതത്വത്തിൽ.

കണ്ണൂർ, എം.ജി, കാലിക്കറ്റ്, കാലടി, നുവാൽസ് സർവകലാശാലകൾ 2014 മുതലുള്ള വിജ്ഞാപനമനുസരിച്ച് നടത്തിയ നിയമനങ്ങളാണ് പ്രതിസന്ധിയിലായത്. നിയമസഭ 2014ൽ പാസാക്കിയ സംവരണ ഭേദഗതി നിയമപ്രകാരം, സംവരണതത്വം പാലിച്ചു നടത്തിയ ഈ നിയമനങ്ങളുടെ കണക്ക് ശേഖരിച്ചു വരുന്നു. ഈ നിയമത്തിന്റെ നിലനിൽപ്പു തന്നെ ചോദ്യം ചെയ്യുന്ന ഹൈക്കോടതി സിംഗിൾ

ബെഞ്ച് വിധിക്കെതിരെ സർക്കാരും സർവകലാശാലകളും ഉടൻ അപ്പീൽ നൽകണമെന്ന ആവശ്യം ശക്തമാണ്.

ഒറ്റ അദ്ധ്യാപക തസ്തികകളിൽ സംവരണം പാടില്ലെന്ന സുപ്രീം കോടതി ഉത്തരവ് മറികടക്കാൻ കേന്ദ്ര സർക്കാർ പാർലമെന്റിൽ സർവകലാശാലാ ഭേദഗതി നിയമം പാസാക്കിയിരുന്നു. തുടർന്ന് യു.ജി.സി നിഷ്കർഷയനുസരിച്ച്

2014 ൽ യു.ഡി.എഫ് സർക്കാർ ഭേദഗതി നിയമം പാസാക്കുകയും, സർവകലാശാലകൾ നിയമനച്ചട്ടത്തിൽ മാറ്റം വരുത്തുകയും ചെയ്തു. വിവിധ പഠന വകുപ്പുകളിൽ ഒഴിവു വരുന്ന തസ്തികകൾ ഒന്നിച്ചെടുത്ത് നിയമനത്തിന് വ്യവസ്ഥയായി. അതോടെ സംവരണ വിഭാഗങ്ങൾക്ക് അദ്ധ്യാപക നിയമനത്തിനും വഴി തുറന്നു.

പുതിയ ചട്ടമനുസരിച്ചാണ് മറ്റ് അഞ്ചു സർവകലാശാലകൾ 2014 മുതലും, കേരള സർവകലാശാല

2017ലും അദ്ധ്യാപക നിയമനങ്ങൾ നടത്തിവരുന്നത്. 105 അദ്ധ്യാപക ഒഴിവുകളിലേക്കായിരുന്നു കേരളയുടെ വിജ്ഞാപനം. ഇതനുസരിച്ച് സംവരണതത്വം പാലിച്ചാണ് 58 പേരെ നിയമിച്ചത്. കൊവിഡ് പശ്ചാത്തലത്തിൽ ബാക്കി നിയമനം നിറുത്തിവച്ചു. ഇതിനിടെയാണ് ഹൈക്കോടതി ഇടപെടൽ.

യൂണിറ്റിന്റെ മറവിലെ

സംവരണ തട്ടിപ്പ്

ഒറ്റ അദ്ധ്യാപക തസ്തികകളിൽ സംവരണം പാടില്ലെന്ന സുപ്രീം കോടതി ഉത്തരവിന്റെ മറവിലാണ് വർഷങ്ങളായി സർവകലാശാലാ അദ്ധ്യാപക നിയമനങ്ങളിൽ സംവരണം അട്ടിമറിക്കപ്പെട്ടിരുന്നത്. ഒരു പഠന വകുപ്പിലെ ഒരൊഴിവു മാത്രം പ്രത്യേകം വിജ്ഞാപനം ചെയ്ത് പൊതുവിഭാഗത്തിലാക്കിയായിരുന്നു തട്ടിപ്പ്. പല പഠന വകുപ്പുകളിലും പ്രൊഫസർ തസ്തിക ഒന്നു മാത്രമായതിനാൽ, സംവരണ സമുദായങ്ങൾക്ക് നിയമനം അസാദ്ധ്യമായി. നിയമസഭ പാസാക്കിയ ഭേദഗതി നിയമത്തോടെ ഈ തട്ടിപ്പിന്റെ വഴിയടഞ്ഞിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: UNIVERSITY APPOINTMENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA