SignIn
Kerala Kaumudi Online
Monday, 28 September 2026 5.12 AM IST

ബി.ജെ.പി രാഷ്ട്രീയ ശിബിരത്തിന് തുടക്കം

bjp

കൊച്ചി: പ്രവർത്തകർക്ക് രാഷ്ട്രീയ ദിശാബോധം നൽകാൻ സംഘടിപ്പിക്കുന്ന ബി.ജെ.പി സംസ്ഥാനതല പഠന ശിബിരങ്ങൾക്ക് ഇന്ന് തുടക്കം. ഭാരതീയ ജനസംഘത്തിന്റെ സ്ഥാപകൻ ശ്യാമപ്രസാദ് മുഖർജിയുടെ ബലിദാൻ ദിനമായ ഇന്ന് ഓൺലൈനായി നടക്കുന്ന ശിബിരത്തിൽ സംസ്ഥാന സമിതി അംഗങ്ങൾ, ജില്ലാ ജനറൽ സെക്രട്ടറി, പ്രസിഡന്റ് തുടങ്ങിയവർ പങ്കെടുക്കും.എല്ലാ ബുധനാഴ്ചകളിലും ഒന്നര മണിക്കൂർ വീതം ആറ് ആഴ്ചകളിലായാണ് ശിബിരം.

ഇന്ന് രാവിലെ നടക്കുന്ന ശിബിരത്തിൽ നരേന്ദ്ര മോദി സർക്കാരിന്റെ ഏഴ് വർഷത്തെ ഭരണ നേട്ടങ്ങൾ എന്ന വിഷയത്തിൽ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ക്ലാസെടുക്കും. ഉച്ചയ്ക്ക് ശേഷം കേന്ദ്ര സർക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ച് നടക്കുന്ന സെമിനാറിൽ കേന്ദ്രസഹമന്ത്രി വി.മുരളീധരൻ പങ്കെടുക്കും.അടിയന്തരാവസ്ഥ വിരുദ്ധ ദിനമായ 25 ന് നടക്കുന്ന പരിപാടിയിലും മുരളീധരൻ പ്രഭാഷണം നടത്തും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BJP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA