SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.23 PM IST

ഓടിച്ചു കയറ്റിയ മൂന്ന് പേരും നിസാരക്കാരല്ല, ഒരാഴ്ചയായി പുളിമരത്തിൽ നിന്ന് ഇറങ്ങാതെ ഇരുന്ന 'അതിഥിയെ' നാട്ടുകാർ ഇടപെട്ട് രക്ഷിച്ചു

Increase Font Size Decrease Font Size Print Page
snake-

പടിഞ്ഞാറേകല്ലട : ഒരാഴ്ചയായി കീരിയെ പേടിച്ച് താഴെ ഇറങ്ങാൻ പറ്റാതെ ഭക്ഷണം പോലും കഴിക്കുവാൻ പറ്റാത്ത അവസ്ഥയിൽ പുളിമരക്കൊമ്പിൽ ചുറ്റി കിടക്കുകയായിരുന്നു ഒരു മഞ്ഞച്ചേര കുഞ്ഞ് . പടിഞ്ഞാറേകല്ലട ഐത്തോട്ടുവ മുളയ്ക്കൽ റേഷൻകട യുടെ സമീപമുള്ളപുളി മരത്തിന്റെ കൊമ്പിൽ കിടന്ന ചേരക്കുഞ്ഞിന്റെ അവസ്ഥ ആരെയും വേദനിപ്പിക്കുന്നതായിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് മൂന്നു കീരികൾ ചേർന്ന് മരത്തിൽ ഓടിച്ചുകയറ്റിയതാണ്. ശേഷം കീരികൾ മരത്തിന് ചുവട്ടിലെ കുറ്റികാട്ടിനുള്ളിൽ ഒളിച്ചിരിക്കുകയായിരുന്നു. ഇത് കാരണമാണ് ചേര താഴെ ഇറങ്ങാതെ ദിവസങ്ങളോളം പേടിച്ച് മരത്തിൽ തന്നെ കഴിച്ചുകൂട്ടിയത്. ഒടുവിൽ നാട്ടുകാർ ഇടപെട്ട് കീരീകളെ ഓടിച്ചു വിട്ടതിനു ശേഷമാണ് ചേരയ്ക്ക് താഴെ ഇറങ്ങി രക്ഷപ്പെടാൻ കഴിഞ്ഞത് .

TAGS: LOCAL NEWS, KOLLAM, SNAKE, LOCAL, SNAKE IN TREE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY