SignIn
Kerala Kaumudi Online
Saturday, 19 September 2026 8.29 AM IST

സംസ്ഥാനത്ത് ഇന്ന് സിക്ക സ്ഥിരീകരിച്ചത് അഞ്ചുപേർക്ക്, ഇതുവരെ രോഗം ബാധിച്ചത് 56 പേർക്ക്

zika-virus

തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ചുപേർക്കുകൂടി സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം ആനയറ സ്വദേശിനി (38), പേട്ട സ്വദേശി (17), കരമന സ്വദേശിനി (26), പൂജപ്പുര സ്വദേശി (12), കിള്ളിപ്പാലം സ്വദേശിനി (37) എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

ഇതോടെ സംസ്ഥാനത്ത് സിക്ക വൈറസ് ബാധിച്ചവരുടെ എണ്ണം 56 ആയി. നിലവില്‍ രോഗികളായുള്ളത് എട്ടുപേർ മാത്രമാണ്. എല്ലാവരുടേയും ആരോഗ്യനില തൃപ്തികരമാണെന്ന് മന്ത്രി അറിയിച്ചു. .

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MORE-ZIKA-VIRUS-CASES-IN-KERALA TODDAY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA