SignIn
Kerala Kaumudi Online
Wednesday, 21 October 2026 4.51 PM IST

ഇന്ത്യൻ യുവാക്കളുടെ സ്വപ്നങ്ങൾ നിങ്ങൾ സ്വന്തമാക്കി, ഹോക്കി ടീമിനെ അഭിനന്ദനങ്ങൾ കൊണ്ട് മൂടി പ്രധാനമന്ത്രി

india-

ന്യൂഡൽഹി: നാൽപത്തിയൊന്ന് വർഷത്തെ ഇടവേളയ്ക്കു ശേഷം ഒളിമ്പിക്സിൽ മെഡൽ നേടിയ ഇന്ത്യൻ ടീമിനെ പ്രശംസിക്കുവാൻ മത്സരിക്കുകയാണ് ഇന്ത്യയിലെ പ്രമുഖർ. ഈ ദിവസം ഓരോ ഇന്ത്യൻ ജനതയുടേയും മനസിൽ എന്നെന്നും നിലനിൽക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. ഈയൊരു വിജയത്തോടെ ഇന്ത്യൻ യുവാക്കളുടെ സ്വപ്നങ്ങൾ നിങ്ങൾ സ്വന്തമാക്കിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. ദിവസേനയുള്ള തന്റെ യോഗാഭ്യാസം ഒഴിവാക്കിയ ശേഷമാണ് ഇന്ന് മോദി ഇന്ത്യയുടെ മത്സരം കാണുന്നതിന് സമയം കണ്ടെത്തിയത്.

.

കായികമന്ത്രി അനുരാഗ് താക്കൂറിനും തന്റെ സന്തോഷം മറച്ചുവയ്ക്കുവാൻ സാധിച്ചില്ല. ഈ ദിവസം നമുക്ക് അടങ്ങിയിരക്കുവാൻ സാധിക്കില്ല. നമ്മുടെ ടീം ഒളിമ്പിക്സിൽ അവരുടെ ആധിപത്യം ഒന്നുകൂടി ഉറപ്പിച്ചെന്ന് മന്ത്രി പറഞ്ഞു.

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും തന്റെ സന്തോഷം ട്വിറ്ററിലൂടെ വ്യക്തമാക്കി. ഇന്ത്യ മുഴുവനും ഹോക്കി ടീമിന്റെ നേട്ടത്തിൽ അഭിമാനിക്കുന്നെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.

സന്തോഷം കൊണ്ട് ആ വെങ്കലം തനിക്ക് സ്വർണത്തെപോലെ തോന്നുന്നുവെന്ന് ആനന്ദ് മഹീന്ദ്ര പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, TOKYO2020, INDIA HOCKEY, BRONZE, NARENDRA MODI, RAHUL GANDHI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360