
ഇന്ത്യൻ ക്രിക്കറ്റ് ടീം ചീഫ് സെലക്ടറായി പ്രഗ്യാൻ ഓജ, രമേഷ് പൊവാർ സെലക്ഷൻ കമ്മറ്റിയിൽ
മുംബയ് : ഇന്ത്യൻ സീനിയർ ക്രിക്കറ്റ് ടീമിന്റെ ചീഫ് സെലക്ടർ സ്ഥാനത്ത് മുൻ താരം പ്രഗ്യാൻ ഓജയ്ക്ക് സ്ഥിരനിയമനം നൽകിബി.സി.സി.ഐ. അജിത് അഗാർക്കർ കാലാവധി പൂർത്തിയാക്കിയപ്പോൾ ഓജയെ താത്കാലിക ചീഫ് സെലക്ടറായി നിയമിച്ചിരുന്നു. കഴിഞ്ഞദിവസം ചേർന്ന ക്രിക്കറ്റ് ഉപദേശകസമിതിയുടെ ശുപാർശ പരിഗണിച്ചാണ് സ്ഥിരനിയമം നൽകിയത്. മുൻ താരവും മുൻ വനിതാ ടീം പരിശീലകനുമായ രമേഷ് പൊവാറിനെ സെലക്ടറായും തിരഞ്ഞെടുത്തു. ശിവ് സുന്ദർ ദാസ്, ആർ.പി സിംഗ്, അജയ് രത്ര എന്നിവർ സെലക്ഷൻ കമ്മറ്റിയിൽ തുടരും.
കൂടുതൽ മത്സരങ്ങൾ കളിച്ച താരം എന്ന നിലയിലാണ് ഓജയെ ചീഫ് സെലക്ടറായി നിശ്ചയിച്ചത്. ഇന്ത്യയ്ക്ക് വേണ്ടി 24 ടെസ്റ്റുകളും 18 ഏകദിനങ്ങളും ആറ് ട്വന്റി-20 കളും കളിച്ചിട്ടുള്ള താരമാണ് ഓജ. രണ്ട് ടെസ്റ്റുകളും 31 ഏകദിനങ്ങളും കളിച്ചിട്ടുള്ള പൊവാർ രണ്ട് തവണ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |