കുന്നംകുളം: സ്റ്റേഷനിൽ ലഭിച്ച പരാതി അന്വേഷിക്കുന്നതിനായി വടക്കാഞ്ചേരിയിൽ പോയി തിരിച്ചുവരുന്നതിനിടെ മോഷ്ടിച്ച ബൈക്കുമായി പോകുന്നയാളെ കുന്നംകുളം പൊലീസ് പിടികൂടി. വിയ്യൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും മോഷ്ടിച്ച ബൈക്കുമായാണ് പതിനേഴുകാരൻ പിടിയിലായത്. കുന്നംകുളം സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർമാരായ മെൽവിൻ മൈക്കിൾ, വിനോദ് എന്നിവരാണ് മോഷ്ടാവിനെ പിടികൂടി വിയ്യൂർ പൊലീസിന് കൈമാറിയത്.
വിയ്യൂർ തിരൂർ പള്ളിക്ക് സമീപം ബൈക്ക് വാങ്ങാനെന്ന വ്യാജേനയെത്തി ഡ്യൂക്ക് ബൈക്ക് ടെസ്റ്റ് ഡ്രൈവിനായി കൊണ്ടുപോയി കടന്നുകളയുകയായിരുന്നു. ബൈക്ക് മോഷണം പോയ വിവരം വിയ്യൂർ പൊലീസ് എല്ലാ സ്റ്റേഷനുകളിലേക്കും അറിയിച്ചിരുന്നു. വടക്കാഞ്ചേരിയിൽ അന്വേഷണത്തിന് പോയി തിരിച്ചു വരുന്നതിനിടെ മോഷണം പോയ ബൈക്ക് പോകുന്നത് കണ്ട പൊലീസ് ഉദ്യോഗസ്ഥർ പിന്തുടർന്ന് എരുമപെട്ടിയിൽ പെട്രോൾ പമ്പിൽ കയറിയപ്പോൾ പിടികൂടുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |