SignIn
Kerala Kaumudi Online
Monday, 14 September 2026 7.49 PM IST

സ്‌കൂൾ ശുചീകരണ യജ്ഞത്തിന് 'അനുപമം വിമല വിദ്യാലയം"

class

പദ്ധതിയ്‌ക്ക് ഒക്ടോ. ഒന്നിന് തുടക്കം

കോഴിക്കോട്: കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ അടഞ്ഞുകിടക്കുന്ന വിദ്യാലയങ്ങൾ തുറക്കുമ്പോൾ വിദ്യാർത്ഥികളെ വരവേൽക്കാനായി കോഴിക്കോട് ജില്ലാ പഞ്ചായത്ത് വിപുലമായ സ്‌കൂൾ ശുചീകരണ പദ്ധതിയ്ക്ക് രൂപം നൽകി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ വകുപ്പ്, ആരോഗ്യ വകുപ്പ്, കൃഷിവകുപ്പ്, ആഭ്യന്തര വകുപ്പ് ,സാമൂഹ്യ സുരക്ഷാ, വനിതാ ശിശു വികസന വകുപ്പ് എന്നിവയുടെ പങ്കാളിത്തത്തോടെയാണ് സമഗ്ര വിദ്യാലയ ശുചീകരണവും കുട്ടികളുടെ സുരക്ഷയും ഉറപ്പാക്കുന്ന "അനുപമം വിമല വിദ്യാലയം " പദ്ധതി നടപ്പാക്കുക. ഒക്ടോബർ ഒന്നിന് ജില്ലാതലത്തിൽ പദ്ധതിയ്ക്ക് തുടക്കമിടും.
ശുചിത്വ മിഷൻ, ഹരിതകേരളം , എൻ.ആർ.എച്ച്.എം, കുടുംബശ്രീ, എൻ.എസ്.എസ്, സ്റ്റുഡന്റ് പൊലീസ് കേഡറ്റ്സ്, യുവജനക്ഷേമ ബോർഡ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടപ്പാക്കാനൊരുക്കുന്ന പദ്ധതിയ്ക്ക് ഓരോ ഡിവിഷനിലെയും ജില്ലാ പഞ്ചായത്ത് അംഗം നേതൃത്വം നൽകും. ജില്ലാ പഞ്ചായത്ത് എഡ്യൂകെയർ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ജനപ്രതിനിധികൾ, യുവജന സംഘടനകൾ, സാമൂഹ്യ സന്നദ്ധ സംഘടനകൾ, അദ്ധ്യാപക സംഘടനകൾ എന്നിവയുടെ കൂട്ടായ്മയിലൂടെയാണ് വിദ്യാലയ ശുചീകരണയജ്ഞം യാഥാർത്ഥ്യമാക്കുക.

ങ്ങളിലും ശുചിത്വം നിലനിറുത്താനും സുരക്ഷ ഉറപ്പാക്കാനുമുള്ള ബോധവത്കരണ പ്രവർത്തനങ്ങളുണ്ടാവും. ഒക്ടോബർ രണ്ട് മുതൽ പ്രാദേശികമായി ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിലെയും വിദ്യാലയങ്ങളിൽ ജനകീയ ശുചീകരണ യജ്ഞം ആരംഭിക്കും. എല്ലാ വിദ്യാലയങ്ങളിലും ക്ലാസ് മുറികൾ, ഉപകരണങ്ങൾ , ശൗചാലയങ്ങൾ, കുടിവെള്ള ടാങ്കുകൾ, കിണറുകൾ, അടുക്കള, വാഹനങ്ങൾ തുടങ്ങി കുട്ടികളും അദ്ധ്യാപകരും ഇടപെടുന്ന മുഴുവനിടങ്ങളിലും ശുചിത്വവും സുരക്ഷിതത്വവും ഉറപ്പാക്കും. കുട്ടികൾ യാത്ര ചെയ്യുന്ന പൊതു സംവിധാനങ്ങൾ, പൊതുഇടങ്ങൾ എന്നിവിടങ്ങളിലും ശുചീകരണം നടത്തും. കുട്ടികളുമായി ഇടപെടേണ്ടിവരുന്ന കടകൾ, ട്യൂഷൻ സെന്ററുകൾ,ഡ്രൈവർമാർ എന്നിവർക്ക് പ്രത്യേകം നിർദ്ദേശങ്ങൾ നൽകും.

"ഏറെ പ്രധാന്യത്തോടെയാണ് ഈ പദ്ധതിയെ ജില്ലാ പഞ്ചായത്ത് കാണുന്നത്. ഇതിനായി വിവിധ തലങ്ങളിൽ പ്രത്യേകം യോഗങ്ങൾ വിളിച്ചുചേർത്ത് നടപടികൾ പെട്ടെന്ന് പൂർത്തീകരിക്കും.

ഷീജ ശശി, പ്രസിഡന്റ്,

കോഴിക്കോട് ജില്ലാ പഞ്ചായത്ത്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL