SignIn
Kerala Kaumudi Online
Monday, 28 September 2026 10.25 PM IST

മുകുന്ദപുരം യൂണിയനിൽ ഗുരുദേവ സമാധി

sndp
മുകുന്ദപുരം യൂണിയനിലെ പ്രാർത്ഥനാ യോഗം പ്രസിഡന്റ് സന്തോഷ് ചെറാക്കുളം ഉദ്ഘാടനം ചെയ്യുന്നു

ഇരിങ്ങാലക്കുട : മുകുന്ദപുരം യൂണിയനിലെ മുഴുവൻ ശാഖാ യോഗങ്ങളിലും ശ്രീനാരായണ ഗുരുദേവ മഹാസമാധി വിവിധ പരിപാടികളോടെ ആചരിച്ചു. വിശേഷാൽ പൂജകൾ, പ്രാർത്ഥനായോഗങ്ങൾ, പ്രഭാഷണം, ഗുരുപൂജ, ഉപവാസം, അനുസ്മരണ സമ്മേളനം എന്നിവ നടന്നു.

മുകുന്ദപുരം യൂണിയൻ ആസ്ഥാനത്തെ ഗുരുദേവ ക്ഷേത്രത്തിൽ നടന്ന പ്രാർത്ഥനാ യോഗം യൂണിയൻ പ്രസിഡന്റ് സന്തോഷ് ചെറാക്കുളം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ.കെ ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. യോഗം കൗൺസിലർ പി.കെ പ്രസന്നൻ, വൈസ് പ്രസിഡന്റ് സുബ്രഹ്മണ്യൻ മുതുപറമ്പിൽ, യോഗം ഡയറക്ടർമാരായ കെ.കെ ബിനു, സജീവ് കുമാർ കല്ലട, സി.കെ യുധി, കൗൺസിലർ ഡോ. കെ.കെ. മോഹനൻ തുടങ്ങിയവർ പ്രസംഗിച്ചു.

വൈദിക സമിതിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങുകൾക്ക് ശിവദാസ് ശാന്തി, ബെന്നി ശാന്തി, സുരേഷ് ശാന്തി എന്നിവർ നേതൃത്വം നൽകി. അരിപ്പാലം ശാഖയിൽ വിശേഷാൽ പൂജ, പ്രാർത്ഥനായജ്ഞം എന്നിവ നടത്തി. ടി.എസ്. പവിത്രൻ, രവിലാൽ അണ്ടിക്കോട്ട്, വിജയൻ തുമ്പരത്തി എന്നിവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL