SignIn
Kerala Kaumudi Online
Friday, 02 October 2026 11.56 AM IST

സംസ്ഥാനത്തെ നാലാമത്തെ ഡ്രഗ് ടെസ്റ്റിംഗ് ലബോറട്ടറി കോന്നിയിൽ

lab

കോന്നി: സംസ്ഥാനത്തെ നാലാമത്തെ ഡ്രഗ് ടെസ്റ്റിംഗ് ലബോറട്ടറി കോന്നിയിൽ തുടങ്ങി. നെടുംപാറയിൽ ഗവ.മെഡിക്കൽ കോളേജിന് സമീപമുള്ള ഒരേക്കർ സ്ഥലത്താണ് ഡ്രഗ് ടെസ്റ്റിംഗ് ലാബ് നിർമ്മിച്ചിരിക്കുന്നത്. പത്തനംതിട്ട, കൊല്ലം, കോട്ടയം ജില്ലകളിലേക്കുള്ള മരുന്നുകളാണിവിടെ പരിശോധിക്കുന്നത്. പ്രതിവർഷം 4500 മരുന്നുകൾ ഇവിടെ പരിശോധന നടത്തും. 10 കോടി രൂപയുടെ പദ്ധതിയാണ് ഡ്രഗ് ടെസ്റ്റിംഗ് ലാബ്. കെട്ടിടത്തിനു മാത്രം 3.8 കോടിയാണ് ചെലവഴിച്ചത്. മൂന്നു നിലയിലായി 16000 സ്ക്വയർ ഫീറ്റ് വിസ്തീർണ്ണമുള്ള കെട്ടിടത്തിന്റെ നിർമ്മാണമാണ് പൂർത്തിയായിട്ടുള്ളത്. നിർമ്മാണം പൂർത്തിയായ കെട്ടിടത്തിന്റെ താഴത്തെ നിലയിൽ അഡ്മിനിസ്ട്രേഷൻ വിഭാഗം, ലൈബ്രറി, സ്റ്റോർ, ഡയനിംഗ് ഹാൾ, കോൺഫറൻസ് ഹാൾ തുടങ്ങിയവയും ഒന്നാം നിലയിലും, രണ്ടാം നിലയിലും ലബോറട്ടറിയുമാണ് പ്രവർത്തിക്കുക. 84 ജീവനക്കാരെ ഇവിടേക്ക്‌ നിയമിക്കും. ലാബിന്റെ പ്രവർത്തനം ഒരു മാസത്തിനകം തുടങ്ങും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL