തിരുവല്ല: നഗരത്തിലും പരിസര പ്രദേശങ്ങളിലും രാത്രിയും പകലും മോഷണം നടത്തിയിരുന്ന ആളെ പിടികൂടി. തമിഴ്‌നാട് സേലം നേതാജി നഗർ സ്വദേശി മുത്തുച്ചാമി (52) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസങ്ങളിലായി നിർമ്മാണം നടക്കുന്ന ഫ്ലാറ്റുകളിലും സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപം ടി.കെ. റോഡിലെ കടയിലും ഇയാൾ മോഷണം നടത്തിയിരുന്നു. ഫ്‌ളാറ്റിലെ ഇലക്ട്രിക്, പ്ലബിംഗ് സാമഗ്രികൾ ഇയാൾ മോഷ്ടിച്ചു.
മോഷ്ടിച്ച വിവിധ സാധനങ്ങൾ ബൈപാസിന് സമീപത്തെ ആക്രിക്കടയിൽ എത്തിച്ച് വിൽപ്പന നടത്തിയതായി പൊലീസ് കണ്ടെത്തി. പ്രതിയെ ആക്രിക്കടയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. മോഷ്ടിച്ച സാധനങ്ങളിൽ ചിലതും പൊലീസ് കണ്ടെടുത്തു. തിരുവല്ല എസ്.എച്ച്.ഒ. റിയാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്ത് കേസെടുത്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി. മോഷണവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം തുടരുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |