SignIn
Kerala Kaumudi Online
Thursday, 19 February 2026 3.53 AM IST

ഓട്ടോ ഡ്രൈവർ രഘുനാഥിന് അഴിയൂരിന്റെ ആദരം

Increase Font Size Decrease Font Size Print Page
adara-m
ഓട്ടോ ഡ്രൈവർ രഘുനാഥിന് അഴിയൂർ പഞ്ചായത്തിന്റെ ഉപഹാരം പ്രസിഡന്റ് ആയിഷ ഉമ്മർ സമ്മാനിക്കുന്നു

വടകര: പൊതുനിരത്തുകൾ മാലിന്യമുക്തമാക്കുന്നത് ദിനചര്യയാക്കിയ അഴിയൂർ കല്ലാമല സ്വദേശിയായ ഓട്ടോ ഡ്രൈവർ തെക്കെ പൊന്നങ്കണ്ടി (ചെറുവങ്ങാട്ട് )ടി.പി. രഘുനാഥിനെ അഴിയൂർ പഞ്ചായത്ത് ആദരിച്ചു. കൊവിഡ് കാലത്ത് തുടങ്ങിയ സേവനം പരിഗണിച്ചാണ് ആദരിക്കാൻ പഞ്ചായത്ത് മുന്നോട്ടുവന്നത്. പ്രസിഡന്റ് ആയിഷ ഉമ്മർ വീട്ടിലെത്തി പഞ്ചായത്തിന്റെ ഉപഹാരം സമ്മാനിച്ചു. വാർഡ് മെമ്പർ റീന രയരോത്ത് പൊന്നാട അണിയിച്ചു. പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുൽ ഹമീദ്, കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ ബിന്ദു ജെയ്‌സൺ, ടി.പി.ഹരിദാസ് എന്നിവർ സംസാരിച്ചു. പുലർച്ചെ നാല് മണിക്ക് തുടങ്ങും രഘുനാഥിന്റെ സാമൂഹ്യ സേവനം. വീടിന് സമീപത്തെ രയരോത്ത് പൊന്നങ്കണ്ടി റോഡ് ,കല്ലാമല യു.പി സ്കൂൾ റോഡ് എന്നിവയാണ് ദിവസവും മാലിന്യ മുക്തമാക്കുന്നത്. 37വർഷമായി കുഞ്ഞിപ്പള്ളിയിലെ ഓട്ടോ ഡ്രൈവറാണ് രഘുനാഥ്.

TAGS: LOCAL NEWS, KOZHIKODE, ADARAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY