ന്യൂഡൽഹി :രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 18,795 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഈ വർഷം മാർച്ച് ഒന്നിന് ശേഷം ആദ്യമായാണ് പ്രതിദിന കേസുകളുടെ എണ്ണം ഇരുപത്തിനായിരത്തിൽ താഴെ എത്തിയത്. 179 പേർ മരിച്ചു. ആകെ മരണം 4,47,373. 2,92,206 പേരാണ് ചികിത്സയിലുള്ളത്. രോഗശമന നിരക്ക് 97.81 ശതമാനമാണ്. ആകെ കേസുകൾ 3,36,97,581. ആകെ രോഗ മുക്തി 32,9,58,002.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,02,22,525 പേരാണ് വാക്സിൻ സ്വീകരിച്ചത്. ആകെ വാക്സിനെടുത്തവരുടെ എണ്ണം 87,07,08,636.
രാജ്യത്തിന്റെ മിക്കയിടങ്ങളിലും കൊവിഡ് കേസുകളുടെ എണ്ണം കുറയുകയാണ്. ഇരുപതോളം സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും പ്രതിദിനം നൂറിൽ താഴെ കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. കേരളം, മഹാരാഷ്ട്ര, തമിഴ്നാട്, ആന്ധ്ര പ്രദേശ്, മിസോറാം എന്നീ സംസ്ഥാനങ്ങളിൽ മാത്രമാണ് പ്രതിദിന കേസുകളുടെ എണ്ണം ആയിരത്തിലധികമുള്ളത്. കേസുകളുടെ എണ്ണത്തിൽ കേരളമാണ് ഏറ്റവും മുന്നിൽ. മൂന്നാം തരംഗമുണ്ടായാൽ തന്നെ തീവ്രത കുറവായിരിക്കുമെന്ന് കൗൺസിൽ ഫോർ സയൻറ്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് അഭിപ്രായപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |