SignIn
Kerala Kaumudi Online
Sunday, 13 September 2026 10.33 PM IST

ബി ജെ പി ദേശീയ നിർവാഹക സമിതി പുനസംഘടിപ്പിച്ചു, മുരളീധരനും കുമ്മനവും സമിതിയിൽ, ശോഭാ സുരേന്ദ്രനെയും കണ്ണന്താനത്തെയും ഒഴിവാക്കി

bjp

ന്യൂഡൽഹി: ബി ജെ പി ദേശീയ നിർവാഹക സമിതി പുനസംഘടിപ്പിച്ചു. കേരളത്തിൽ നിന്ന് കേന്ദ്രമന്ത്രി വി മുരളീധരനെയും കുമ്മനം രാജശേഖരനെയും സമിതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിനു പുറമേ പ്രത്യേക ക്ഷണിതാക്കളായി പി കെ കൃഷ്ണദാസും ഇ ശ്രീധരനും സമിതി യോഗങ്ങളിൽ പങ്കെടുക്കും. എന്നാൽ ശോഭാ സുരേന്ദ്രനെയും അൽഫോൺസ് കണ്ണന്താനത്തെയും സമിതിയിൽ ഉൾപ്പെടുത്തിയിട്ടില്ല. ഒ രാജഗോപാലിന്റെ പേര് പട്ടികയിൽ ഇല്ല.

എ പി അബ്ദുള്ള കുട്ടി വൈസ് പ്രസിഡന്റായും ടോം വടക്കന്‍ വക്താവായും തുടരും. യുവമോര്‍ച്ച ദേശീയ അധ്യക്ഷനായി തേജസ്വി സൂര്യ തുടരും. ദേശീയ നിര്‍വാഹക സമിതിയില്‍ 80 അംഗങ്ങളാണുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുതിര്‍ന്ന നേതാക്കളായ എല്‍ കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ്, അമിത് ഷാ, നിതിന്‍ ഗഡ്കരി, പീയൂഷ് ഗോയല്‍ തുടങ്ങിയവർ നിര്‍വാഹക സമിതി അംഗങ്ങളാണ്. 50 പ്രത്യേക ക്ഷണിതാക്കളും 179 സ്ഥിരം ക്ഷണിതാക്കളും ദേശീയ സമിതിയിലുണ്ട്. 26 പേരാണ് ദേശീയ വക്താക്കളായി ഉള്ളത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BJP, MURALEEDHARAN, KUMMANAM RAJASEKHARAN, SOBHA SURENDRAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA