SignIn
Kerala Kaumudi Online
Friday, 18 September 2026 9.58 AM IST

പേമാരിപ്പേടിയിൽ മലയോരനാട്

rain

പ്രമാടം : ന്യൂനമർദ്ദങ്ങളെ തുടർന്ന് ജില്ലയിൽ ആശങ്കയായി വീണ്ടും പെരുമഴ. അടുത്ത രണ്ടുദിവസം ശക്തമായ മഴ ഉണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ജില്ലയിൽ ഓറഞ്ച് അലർട്ടും ജാഗ്രതാ നിർദ്ദേശവും നൽകുന്നുണ്ട്. മഴയ്ക്കൊപ്പം കാറ്റിനും സാദ്ധ്യതയുണ്ട്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ദിവസങ്ങളായി പെയ്യുന്ന തോരാമഴ ജനങ്ങളെ ആശങ്കയിലാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് തുടർച്ചയായി കൂടുതൽ മഴ ലഭിക്കുന്ന ജില്ലയാണ് പത്തനംതിട്ട. മലയോരമായതിനാൽ തുടർച്ചയായി ഉണ്ടാകുന്ന മഴ ആശങ്കകൾക്കും കാരണമാകുന്നു.

വെള്ളപ്പൊക്കത്തിനും ഉരുൾപൊട്ടലിനും സാദ്ധ്യത

ശക്തമായ മഴ തുടർച്ചയായി പെയ്യുന്ന സാഹചര്യത്തിൽ പ്രാദേശികമായ ചെറിയ വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ തുടങ്ങിയ ദുരന്തങ്ങൾക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാദ്ധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം.

പൊതുജനങ്ങൾ അറിയാൻ

1. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടുന്ന ഘട്ടങ്ങളിൽ പൂർണ്ണമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണം.

2. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മ​റ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മ​റ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടില്ല.

3. ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെൽഫിയെടുക്കുകയോ കൂട്ടംകൂടി നിൽക്കുകയോ ചെയ്യരുത്.

4. കാ​റ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്​റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കണം.


5. അണക്കെട്ടുകളുടെ സമീപം താമസിക്കുന്നവർ അണക്കെട്ടുകളിൽ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനുള്ള സാദ്ധ്യത മുൻകൂട്ടി കണ്ടുകൊണ്ടുള്ള തയ്യാറെടുപ്പുകൾ നടത്തുകയും അധികൃതരുടെ നിർദേശങ്ങൾക്ക് അനുസരിച്ച് ആവശ്യമെങ്കിൽ മാറിത്താമസിക്കുകയും വേണം.

6. മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണ്ണമായി ഒഴിവാക്കണം.


7. നദീ തീരങ്ങളിൽ താമസിക്കുന്നവർ, നേരത്തെ ഉരുൾ പൊട്ടൽ, മണ്ണിടിച്ചിൽ എന്നിവ ഉണ്ടായിട്ടുള്ള പ്രദേശങ്ങളിൽ ഉള്ളവർ അതീവ ജാഗ്രതപാലിക്കണം.

അണക്കെട്ടുകളിൽ നിന്ന് ജലം തുറന്നുവിടേണ്ട സാഹചര്യം

ഉണ്ടെങ്കിൽ അക്കാര്യം യഥാസമയം അറിയിക്കും

ജലനിരപ്പ് ഉയർന്നു

കഴിഞ്ഞ ദിവസങ്ങളിലെ ശക്തമായ മഴയെത്തുടർന്ന് നദികളിൽ ജലനിരപ്പ് ഉയർന്നു. അച്ചൻകോവിൽ, പമ്പ, മണിമല, കല്ലാർ തുടങ്ങിയ നദികളാണ് പ്രധാനമായും ജില്ലയിലൂടെ ഒഴുകുന്നത്. അച്ചൻകോവിൽ, പമ്പ നദികളിൽ ജലനിരപ്പാണ് ആശങ്കകൾ സൃഷ്ടിക്കുന്നത്. അച്ചൻകോവിൽ കാടുകളിൽ ഉരുൾപൊട്ടലിനും പമ്പയിൽ ഡാമുകൾ നിറയുന്നതിനും സാദ്ധ്യത കൂടുതലാണ്. ഒന്നര മാസത്തിനിടെ മൂന്നാം തവണയാണ് നദികളിലെ ജലനിരപ്പ് ഉയരുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL