SignIn
Kerala Kaumudi Online
Friday, 02 October 2026 2.05 AM IST

പേമാരിയിൽ ഉദ്യോഗാർത്ഥികളുടെ പരീക്ഷയും 'വെള്ള"ത്തിലായി

ബാലുശ്ശേരി: കനത്ത മഴയിൽ റോഡുകൾ വെള്ളത്തിനടിയിലായപ്പോൾ വാഹന സൗകര്യമില്ലാതെ നിരവധി ഉദ്യോഗാർഥികൾക്ക് ഇന്നലെ പി.എസ്.സി പരീക്ഷ എഴുതാനായില്ല. ഓവർസിയർ ഗ്രേഡ് - 1, ഡ്രാഫ്റ്റ്‌സ്‌മാൻ ഗ്രേഡ് - 1, ജൂനിയർ ഓവർസിയർ (സിവിൽ) എന്നീ തസ്തികകളിലേക്ക് വിവിധ കേന്ദ്രങ്ങളിൽ ഇന്നലെ നടത്തിയ പരീക്ഷ നിരവധി പേർക്ക് നഷ്ടമാവുകയായിരുന്നു.

രാവിലെ 10.30 മുതൽ 12:30 വരെയായിരുന്നു പരീക്ഷ. പലയിടങ്ങളിലും ഉദ്യോഗാർത്ഥികളിൽ പലർക്കും പരീക്ഷ ആരംഭിച്ച് ഒരു മണിക്കൂർ കഴിഞ്ഞിട്ടും എത്തിച്ചേരാനായില്ല. പരീക്ഷാകേന്ദ്രങ്ങളിൽ ഹാജർനില വളരെ കുറഞ്ഞതായതാണ് മിക്ക കേന്ദ്രങ്ങളിൽ നിന്നും റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

നീണ്ട തയ്യാറെടുപ്പും കഴിഞ്ഞ് കാത്തിരുന്ന പരീക്ഷയ്ക്ക് തങ്ങളുടേതല്ലാത്ത കാരണത്താൽ ഹാജരാവാൻ കഴിയാത്തതിന്റെ ആഘാതത്തിലാണ് ഉദ്യോഗാർത്ഥികൾ. ഇനിയൊരവസരം വർഷങ്ങൾക്കു ശേഷമാണ് ലഭിക്കുക. അപ്പോഴേക്കും പലർക്കും പ്രായപരിധി കഴിയുമെന്നിരിക്കെ, അവസരം നഷ്ടപ്പെട്ടവരെ ഉൾപ്പെടുത്തി മറ്റൊരു പരീക്ഷ നടത്തണമെന്നാണ് ഉദ്യോഗാർത്ഥികളുടെ ആവശ്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL