SignIn
Kerala Kaumudi Online
Wednesday, 27 May 2026 3.21 AM IST

2021 ആയിട്ട് വേണം സുഖിക്കാൻ, പുതിയ ആലപ്പുഴയിൽ ജീവിക്കുന്ന എല്ലാവർക്കും നമസ്കാരം; പരിഹസിച്ച് സന്ദീപ് വാചസ്പതി

sandeep-vachaspati

തിരുവനന്തപുരം: മുൻ മന്ത്രി തോമസ് ഐസക്കിന്റെ പഴയ ഫേസ്ബുക്ക് പോസ്റ്റ് ചൂണ്ടിക്കാട്ടി ബി.ജെ.പി നേതാവ് സന്ദീപ് വാചസ്പതി. 2021 ആവുമ്പോള്‍ ആലപ്പുഴ പുതിയൊരു പട്ടണമാകും എന്നവകാശപ്പെട്ട് 2017 ഒക്ടോബറിൽ പങ്കുവച്ച പോസ്റ്റിനെതിരെയാണ് ബി.ജെ.പി നേതാവ് രംഗത്തെത്തിയത്. 2021 ആയിട്ട് വേണം ആലപ്പുഴയ്ക്ക് അങ്ങ് സുഖിക്കാൻ. പുതിയ ആലപ്പുഴയിൽ ജീവിക്കുന്ന എല്ലാവർക്കും നമസ്കാരം എന്ന കുറിപ്പോടെ സന്ദീപ് ഐസക്കിന്റെ പോസ്റ്റ് ഫേസ്ബുക്കിൽ പങ്കുവച്ചു.

2021 ആവുമ്പോള്‍ ആലപ്പുഴ പുതിയൊരു പട്ടണമാകുമെന്നും പൈതൃക നഗരമാകുമെന്നും ഐസക് പഴയ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നുണ്ട്. കനാലുകള്‍ വൃത്തിയാക്കി കനാല്‍ക്കരകളില്‍ രണ്ട് ഡസന്‍ മ്യൂസിയങ്ങള്‍/കാഴ്ചകള്‍ ഒരുങ്ങും. കടല്‍പ്പാലം അടക്കം നവീകരിക്കും. ടൗണ്‍ ഇംപ്രൂവ്മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി ജംഗ്ഷനുകള്‍ വിപുലീകൃതമാകും. റോഡുകള്‍ നന്നാവും. പാലങ്ങള്‍ പുതുക്കി പണിതിരിക്കും തുടങ്ങിയ കാര്യങ്ങൾ പോസ്റ്റിൽ ഐസക് പറയുന്നുണ്ട്. നിലവിൽ സംസ്ഥാനത്ത് മഴ ശക്തമായതിനെത്തുടന്ന് ആലപ്പുഴ അടക്കമുളള ജില്ലകളിൽ ജാ​ഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: THOMAS ISAAC, SANDEEP VACHASPATI, BJP, RSS, CPM, LDF, PINARAYI GOVT, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA