തിരുവനന്തപുരം നഗരത്തിൽ അധികം അറിയപ്പെടാത്ത ഹിൽ സ്റ്റേഷനാണ് ഈരാറ്റിൽ ഹിൽ സ്റ്റേഷൻ. ഈ അടുത്തിടെയാണ് നഗരവാസികളിൽ പലരും ഇങ്ങനെയോരു സ്ഥലത്തെക്കുറിച്ച് അറിഞ്ഞു തുടങ്ങിയത്. തിരുവനന്തപുരം നഗരത്തിൽ നിന്നും ഏകദേശം 50 കിലോമീറ്രർ മാറി പള്ളിക്കൽ ഗ്രാമപഞ്ചായത്തിലാണ് ഈരാറ്റിൽ ഹിൽ സ്റ്റേഷൻ. പ്രഭാതത്തിൽ മഞ്ഞിൽ കുളിച്ചു നിൽക്കുന്ന ഈരാറ്റിൽ മലയിലെ കാഴ്ചകൾ ഒന്നു കാണേണ്ടത് തന്നെയാണ്. അഴമല പാറ എന്നും നാട്ടുകാർക്കിടയിൽ അറിയപ്പെടുന്ന ഈ പാറ കാണാനായി നിരവധി യാത്രാപ്രേമികൾ ഇപ്പോൾ ഇവിടെ എത്തുന്നുണ്ട്. കൊവിഡ് ലോക്ക് ഡൗൺ കാലത്താണ് ഈരാറ്റിൽ ഹിൽ സ്റ്റേഷൻ കൂടുതൽ പ്രശസ്തമായത്. പാറഖനനത്തിനായി ഭൂമാഫിയകൾ ഉപയോഗിച്ചു പോന്നിരുന്ന മലയാണിത്. നാട്ടുകാരുടെയും പ്രകൃതി സ്നേഹികളുടെയും ശക്തമായ എതിർപ്പുകാരണം ഘനനം നിറുത്തിവച്ചു. ഈരാറ്റിൽ മലയുടെ താഴ്വാരത്തിലൂടെയാണ് ഇത്തിക്കര ആറ് ഒഴുകുന്നത്. മലയിൽ നിന്നുമുള്ള പുലരി പോലെത്തന്നെ മനോഹരമാണ് സൂര്യാസ്തമയ കാഴ്ചകൾ സമ്മാനിക്കുന്ന ഇവിടുത്തെ സായാഹ്നങ്ങളും. കുടുംബത്തിനും സുഹൃത്തുക്കൾക്കും ഒപ്പം സന്തോഷകരമായ ഒരു ദിവസം ആസ്വദിക്കാനായി ഈരാറ്റിൽ ഹിൽ സ്റ്റേഷൻ തിരഞ്ഞെടുക്കാം.
എത്തിച്ചേരാൻ
തിരുവനന്തപുരം നഗരത്തിൽ നിന്നും കഴക്കൂട്ടം ബൈപാസ് വഴി ഏകദേശം 50 കിലോമീറ്രർ സഞ്ചരിച്ചാൽ ആറ്റിങ്ങൽ പള്ളിക്കലിലെ ഈരാറ്റിൽ ഹിൽ സ്റ്റേഷനിൽ എത്തിച്ചേരാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |