മണ്ണാർക്കാട്: പാർട്ടിയെ പ്രതിസന്ധിയിലാക്കിയ വിഷയത്തിൽ താൽക്കാലിക പ്രശ്നപരിഹാരവുമായി മുസ്ലീം ലീഗ് നേതൃത്വം. മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സി.കെ.ഉമ്മുസൽമയുടെ രാജി സംസ്ഥാന കമ്മിറ്റി തീരുമാനമെടുക്കുന്ന മുറക്ക് നടക്കും. തീരുമാനം ഡിസംബർ 31 നു ശേഷമേ ഉണ്ടാകൂ എന്നാണറിയുന്നത്. അതുവരെ പ്രസിഡന്റും യു.ഡി.എഫ് അംഗങ്ങളും പരസ്പരം സഹകരിച്ച് പ്രവർത്തിക്കുമെന്നും എൻ.ഷംസുദ്ദീൻ എം.എൽ.എ പറഞ്ഞു. പ്രശ്നങ്ങളില്ലാതെ വിഷയം തീർക്കാൻ ശ്രമിക്കുന്നതിനു വേണ്ടിയാണ് പാർട്ടി ഇത്തരത്തിലൊരു നിലപാടെടുക്കുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ബ്ലോക്ക് പ്രസിഡന്റിന്റെ രാജിയാവശ്യവുമായി ബന്ധപ്പെട്ട വിഷയം ലീഗിനെയും യു.ഡി.എഫിനെയും പ്രതിസന്ധിയിലാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |