തിരുവനന്തപുരം: കേപ്പിന്റെ കീഴിൽ മുട്ടത്തറയിൽ പ്രവർത്തിക്കുന്ന കോളേജ് ഒഫ് എൻജിനിയറിംഗിൽ മെക്കാനിക്കൽ, സിവിൽ, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ,ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, കംപ്യൂട്ടർ സയൻസ് എന്നീ ബ്രാഞ്ചുകളിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് ബുധനാഴ്ച മുതൽ സ്പോട്ട് അഡ്മിഷൻ നടക്കും. കീം 2021/ജെ.ഇ.ഇ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾ ബന്ധപ്പെട്ട രേഖകൾ സഹിതം (അലോട്ട് മെമ്മോയുടെ പകർപ്പുകൾ ഉൾപ്പെടെ) രാവിലെ 10ന് ഓഫീസിൽ എത്തിച്ചേരണമെന്ന് പ്രിൻസിപ്പൽ ഡോ. സജീവ് വി അറിയിച്ചു.വെബ്സൈറ്റ്: www.ceemuttathara.org. ഫോൺ: 0471 - 2500211, 9447791375, 9496814485, 9895021650.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |