SignIn
Kerala Kaumudi Online
Saturday, 15 August 2026 3.34 AM IST

ക്വാളിറ്റി ഫുഡ് പ്രൊഡക്‌ട്‌സ് സ്‌റ്റീംഡ് ഗോതമ്പ് പുട്ടുപൊടി വിപണിയിൽ

quality

ആലപ്പുഴ: ആരോഗ്യത്തിന് ഊന്നലുമായി ക്വാളിറ്റി ഫുഡ് പ്രൊഡക്‌ട്‌സ് അവതരിപ്പിക്കുന്ന സ്‌റ്റീംഡ് ഗോതമ്പ് പുട്ടുപൊടിയുടെ ലോഞ്ചിംഗ് പുന്നമടയിൽ നടന്ന ചടങ്ങിൽ മുൻ ഫുട്ബാൾ താരം കുരികേശ് മാത്യുവിന് ഉത്‌പന്നം കൈമാറി മാനേജിംഗ് ഡയറക്‌‌ടർ കെ.വി. ജോർജ് നിർവഹിച്ചു. ഡയറക്‌ടർ നിധിൻ ജോർജ്, ജനറൽ മാനേജർ സുരേഷ് മേനോൻ, ബ്രാൻഡ് മാനേജർ സി.പി. സാബു തുടങ്ങിയവർ സംബന്ധിച്ചു.

1991-92ൽ ഫെഡറേഷൻ കപ്പ് ഫുട്ബാൾ ജേതാക്കളായ ടീം അംഗങ്ങളെ കെ.വി. ജോർജ് പൊന്നാടയണിയിച്ച് ആദരിച്ചു. മുൻ ക്യാപ്‌റ്റൻ ഐ.എം. വിജയൻ, ഗോൾകീപ്പർ കെ.ടി. ചാക്കോ, യു. ഷറഫലി, കുരികേശ് മാത്യു, തോബിയാസ് തുടങ്ങിയവർ ആദരം ഏറ്റുവാങ്ങി. തുടർന്ന്, സൗഹൃദ ഫുട്ബാൾ മത്സരവും നടന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS, QUALITY, QUALITY FOODS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360