
തൃശൂർ: രാജ്യത്തെ മുൻനിര മൾട്ടി സ്റ്റേറ്റ് കോഓപ്പറേറ്റീവ് സൊസൈറ്റിയായ മലങ്കര ക്രെഡിറ്റ് സൊസൈറ്റിക്ക് നാഷണൽ കോഓപ്പറേറ്റീവ് ഡെവലപ്പ്‌മെന്റ് കോർപ്പറേഷൻ(എൻ.സി.ഡി.സി) 250 കോടി രൂപ അനുവദിച്ചു. ബോബി ചെമ്മണൂർ ഇന്റർനാഷണൽ ഗ്രൂപ്പിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ബോചെയാണ്(ഡോ. ബോബി ചെമ്മണൂർ) സൊസൈറ്റിയുടെ മുഖ്യ പ്രൊമോട്ടർ. അംഗങ്ങളുടെ സാമ്പത്തിക ഉന്നമനത്തിനും കുറഞ്ഞ നിരക്കിൽ വായ്പ നൽകുന്നതിനും തുക ഉപയോഗിക്കും. നടപ്പു സാമ്പത്തിക വർഷം ആരംഭിക്കുന്ന 50 പുതിയ സി.എഫ്.സികളുടെ പ്രവർത്തനങ്ങൾക്കും 'ഗോ ഗ്രീൻ' സംരംഭത്തിലൂടെ ഒരു കോടി വൃക്ഷത്തൈകൾ നടുന്നതിനും ഈ തുക കരുത്താകും.
തുടർച്ചയായി ലാഭം നേടുന്ന സൊസൈറ്റി മെമ്പർമാർക്ക് വർഷാവർഷം ലാഭവിഹിതവും നൽകുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 87,000ലധികം മെമ്പർമാർക്ക് ലാഭവിഹിതം കൈമാറി.
അഞ്ച് വർഷത്തിനുള്ളിൽ 25,000 കോടി രൂപയുടെ വിറ്റുവരവുള്ള ഇന്ത്യയിലെ ഒന്നാമത്തെ ഓപ്പറേറ്റീവ് സൊസൈറ്റിയാക്കി മലങ്കര ക്രെഡിറ്റിനെ മാറ്റുമെന്ന് ചെയർമാൻ ജിസ്സോ ബേബിപറഞ്ഞു. നടപ്പു സാമ്പത്തികവർഷം കേരളം, തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിലായി 50 കസ്റ്റമർ ഫെസിലിറ്റേഷൻ സെന്ററുകൾ ആരംഭിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |