SignIn
Kerala Kaumudi Online
Friday, 14 August 2026 1.18 AM IST

ഐ.സി.എൽ ഫിൻകോർപ്പിന്റെ പുതിയ എൻ.സി.ഡി വിൽപ്പന തുടങ്ങി

icl

കൊച്ചി: പ്രമുഖ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ ഐ.സി.എൽ ഫിൻകോർപ്പിന്റെ പുതിയ സെക്യൂർഡ് റിഡീമബിൾ നോൺ-കൺവെർട്ടിബിൾ ഡിബഞ്ചറുകളുടെ (എൻ.സി.ഡി) വിൽപ്പന ആരംഭിച്ചു. 12.25% വരെ യഥാർത്ഥ വരുമാനം നൽകുന്നതാണ് ഈ നിക്ഷേപം, ദീർഘകാല സുസ്ഥിരതയും ഫ്ലെക്സിബിൾ കാലാവധികളും ആഗ്രഹിക്കുന്ന നിക്ഷേപകർക്ക് അനുയോജ്യമാണ്. കഴിഞ്ഞ എൻ.സി.ഡി ഇഷ്യുകൾക്ക് ലഭിച്ച മികച്ച പ്രതികരണവും നിക്ഷേപകർ അർപ്പിച്ച വിശ്വാസവും കണക്കിലെടുത്താണ് മെച്ചപ്പെട്ട സാമ്പത്തിക സേവനങ്ങൾ ഒരുക്കുന്നതെന്ന് ഐ.സി.എൽ ഫിൻകോർപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ അഡ്വ. കെ.ജി. അനിൽകുമാർ പറഞ്ഞു, ഇഷ്യു ആഗസ്റ്റ് 21ന് അവസാനിക്കും. മുഖവില 1,000 രൂപയാണ്. 13, 24, 36, 60, 72 മാസങ്ങളിലായി പ്രതിമാസ, വാർഷിക, ക്യുമുലേറ്റീവ് പലിശ ഓപ്‌ഷനുകളുള്ള പത്ത് സ്‌കീമുകളുണ്ട്. പത്ത് മുതൽ 12.25% വരെയാണ് പലിശ. കുറഞ്ഞ അപേക്ഷാ തുക 10,000 രൂപയും അതിനു ശേഷം ഒരു എൻ.സി.ഡി വീതമുള്ള ഗുണിതങ്ങളുമായിരിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ICL FINCORP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360