തൃശൂർ : ജില്ലയിലെ സി. പി. എം എല്ലാ ഏരിയ സമ്മേളനങ്ങളും പൂർത്തീകരിച്ചു. ഇനി ജില്ലാ സമ്മേളനത്തിന്റെ ഒരുക്കത്തിലേക്ക്. ജനുവരി 21, 22, 24 തിയതികളിൽ തൃശൂരിലാണ് ജില്ലാ സമ്മേളനം. ജില്ലയിലെ 16 ഏരിയ സെക്രട്ടറിമാർ. നാട്ടിക : എം.എ ഹാരിസ് ബാബു, തൃശൂർ : കെ. രവീന്ദ്രൻ, ചാവക്കാട് : ടി.ടി ശിവദാസൻ, ഒല്ലൂർ : കെ.പി പോൾ, കൊടകര: പി.കെ ശിവരാമൻ, ചേലക്കര : കെ.കെ മുരളീധരൻ, പുഴയ്ക്കൽ : കെ.എസ് സുഭാഷ് മാസ്റ്റർ, കുന്നംകുളം : എം.എൻ സത്യൻ, മാള : ടി.കെ സന്തോഷ്, മണ്ണുത്തി : എം.എസ് പ്രദീപ്കുമാർ, ചാലക്കുടി : കെ.എസ് അശോകൻ, കൊടുങ്ങല്ലൂർ : കെ.കെ അബീദലി, വടക്കാഞ്ചേരി : കെ.ഡി ബാഹുലേയൻ മാസ്റ്റർ, ചേർപ്പ് : കെ.എസ് ദിനകരൻ, മണലൂർ : സി.കെ വിജയൻ, ഇരിങ്ങാലക്കുട : വി.എ മനോജ്കുമാർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |