SignIn
Kerala Kaumudi Online
Wednesday, 18 February 2026 4.02 PM IST

ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റായി എ എ റഹീം തുടരും; കേന്ദ്ര കമ്മിറ്റിയിൽ പത്ത് മലയാളികൾ

Increase Font Size Decrease Font Size Print Page
a-a-rahim

കൊൽക്കത്ത: ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റായി എ എ റഹീം തുടരും. കൊൽക്കത്തയിൽ നടന്ന ഡി വൈ എഫ് ഐ പതിനൊന്നാം അഖിലേന്ത്യാ സമ്മേളനത്തിലാണ് തീരുമാനം. മന്ത്രി പി എ മുഹമ്മദ് റിയാസ് സ്ഥാനമൊഴി‌ഞ്ഞതിന് പിന്നാലെയാണ് റഹീം ദേശീയ പ്രസിഡന്റായി ചുമതലയേറ്റത്. അതിന് മുമ്പ് സംസ്ഥാന സെക്രട്ടറി സ്ഥാനം വഹിച്ചിരുന്ന വ്യക്തി കൂടിയാണ് റഹീം.

ഇക്കഴിഞ്ഞ മാർച്ചിൽ രാജ്യസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടെങ്കിലും ഡി വൈ എഫ് ഐ ദേശീയ ഭാരവാഹിത്വം തുടരുകയായിരുന്നു. ഹിമാഗ്നരാജ് ഭട്ടാചാര്യയാണ് ജനറൽ സെക്രട്ടറി. വി കെ സനോജ്, ജെയ്ക്ക് സി തോമസ് എന്നിവർ ജോയിന്റ് സെക്രട്ടറിമാരായി. വി വസീഫ് വൈസ് പ്രസിഡന്റായി. ചിന്ത ജെറോം, ഷിജുഖാൻ, ഗ്രീഷ്മ അജയ്ഘോഷ് തുടങ്ങിയവരെയും കേന്ദ്ര കമ്മിറ്റിയിൽ ഉൾപ്പെടുത്തി. കേരളത്തിൽ നിന്നും പത്ത് പേരാണ് കേന്ദ്ര കമ്മിറ്റിയിൽ ഉള്ളത്. എസ് എഫ് ഐയിൽ നിന്ന് വി പി സാനു, മയൂഖ് ബിശ്വാസ് എന്നിവരെയും കേന്ദ്ര കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

TAGS: DYFI, SFI, AA RAHIM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY