SignIn
Kerala Kaumudi Online
Tuesday, 06 October 2026 12.04 PM IST

' എന്റെ കേരളം ' മേള ഇന്നുമുതൽ

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികത്തിന്റെ ഭാഗമായി കനകക്കുന്നിൽ ഇന്നുമുതൽ ജൂൺ 2 വരെ നടക്കുന്ന 'എന്റെ കേരളം മെഗാ പ്രദർശന വിപണന മേള'യിൽ ഒരുക്കുന്നത് 300ഓളം പ്രദർശന വിപണന സേവന സ്റ്റാളുകൾ.

പൊതുജനങ്ങൾക്ക് സൗജന്യമായി തത്സമയ സേവനങ്ങൾ നൽകുന്നതിന് പതിനഞ്ചോളം വകുപ്പുകൾ ഒരുക്കുന്ന 20ഓളം സേവന സ്റ്റാളുകൾ, വകുപ്പുകളുടെ സേവനങ്ങളും പ്രവർത്തനങ്ങളും പൊതുജനങ്ങളെ പരിചയപ്പെടുത്തുന്ന 104 പ്രദർശന സ്റ്റാളുകൾ, ചെറുകിട സംരംഭകരുടെയും സർക്കാർ വകുപ്പുകളുടെയും ഏജൻസികളുടെയും ഉത്പന്നങ്ങൾ പൊതുജനങ്ങൾക്ക് കുറഞ്ഞ നിരക്കിൽ വാങ്ങാൻ കഴിയുന്ന 150ഓളം വിപണന സ്റ്റാളുകൾ, ഫുഡ് കോർട്ടുകൾ എന്നിവ മേളയുടെ ഭാഗമാകും. മേളയിലേക്കുള്ള പ്രവേശനം രാവിലെ 10 മുതൽ വൈകിട്ട് 10 വരെയായിരിക്കും. വൈകിട്ട് 6 വരെയാണ് സേവന സ്റ്റാളുകളുടെ പ്രവർത്തനം. പൂർണമായും ശീതീകരിച്ച സ്റ്റാളുകളിലേക്കുള്ള പ്രവേശനം സൗജന്യമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL