SignIn
Kerala Kaumudi Online
Monday, 28 September 2026 8.30 AM IST

'സുരേഷ് ഗോപിയുടെ പ്രചരണത്തോടുകൂടി തൃക്കാക്കര താമരക്കാലത്തേക്ക് നീങ്ങുകയാണ്'; അത്ഭുതം സൃഷ്ടിക്കുമെന്ന് എ എൻ രാധാകൃഷ്ണൻ

radhakrishnan

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ അത്ഭുതം സൃഷ്ടിക്കുമെന്ന് എൻ ഡി എ സ്ഥാനാർത്ഥി എ എൻ രാധാകൃഷ്ണൻ. വിജയം ഉറപ്പാണെന്നും സുരേഷ് ഗോപിയുടെ കൂടെയുള്ള പ്രചരണത്തോടുകൂടി നിയോജക മണ്ഡലം താമരക്കാലത്തേക്ക് നീങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.

'മുൻപൊന്നുമില്ലാത്ത പ്രകടമായ മാറ്റം ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ ദൃശ്യമാണ്. ഇന്നലെ സുരേഷ് ഗോപിയുടെ കൂടെയുള്ള പ്രചരണത്തോടുകൂടി നിയോജക മണ്ഡലം ഒരു താമരക്കാലത്തേക്ക് നീങ്ങുകയാണ്. ബി ജെ പിയുടെ എല്ലാ നേതാക്കളും ഇവിടെയുണ്ട്.

നേതാക്കൾ എല്ലാവരും കുറച്ച് ദിവസങ്ങളായി ഇവിടെ ക്യാമ്പ് ചെയ്യുകയാണ്. തീർച്ചയായും ജയിക്കും. ഞങ്ങൾ അയ്യായിരം വോട്ടിൽ നിന്നാണ് ഇരുപത്തിരണ്ടായിരത്തിലെത്തിയത്. അതിൽ നിന്ന് കുറച്ചുകൂടെ കൂടിയാൽ പോരെ. ജയിച്ചിരിക്കും.'-രാധാകൃഷ്ണൻ പറഞ്ഞു.

എ എൻ രാധാകൃഷ്ണൻ വിജയിച്ചാൽ അദ്ദേഹത്തിനൊപ്പം തൃക്കാക്കരയിലെ ജനങ്ങൾക്കായി പ്രവർത്തിക്കുമെന്ന് സുരേഷ് ഗോപി ഇന്നലെ വ്യക്തമാക്കിയിരുന്നു. തൃക്കാക്കരയിൽ ഇന്നാണ് കൊട്ടിക്കലാശം. സ്ഥാനാർത്ഥികൾ രാവിലെ മുതൽ റോഡ് ഷോയിലായിരിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: THRIKKAKKARA BY ELECTION, BJP, SURESH GOPI, A N RADHAKRISHNAN, UMA THOMAS, JO JOSEPH, UDF, LDF
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA