SignIn
Kerala Kaumudi Online
Tuesday, 15 September 2026 6.12 PM IST

റാങ്ക് ജേതാക്കളെ അനുമോദിച്ചു

dp

പത്തനംതിട്ട : സിവിൽ സർവീസ് പരീക്ഷയിൽ ജില്ലയിൽ നിന്നുള്ള റാങ്ക് ജേതാക്കളെ ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. റാങ്ക് നേടിയ ഹൃദ്യ എസ്.വിജയൻ, രവീൺ കെ. മനോഹരൻ എന്നിവർക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഒാമല്ലൂർ ശങ്കരൻ ഉപഹാരം നൽകി. റാന്നി ഇടക്കുളം ഹൃദ്യം വീട്ടിൽ റിട്ട.തഹസിൽദാർ കെ.എൻ വിജയന്റെയും പത്തനംതിട്ട കളക്‌ട്രേറ്റ് ജെ.എസ് വി.ടി സിന്ധുവിന്റെയും മകളാണ് ഹൃദ്യ.എസ് വിജയൻ, കെ.എസ്.ഇ.ബി റിട്ട. ഉദ്യോഗസ്ഥനായ കെ.കെ മനോഹരന്റെയും തിരുവല്ല ഡി.ഇ.ഒ പി.ആർ പ്രസീനയുടെയും മകനാണ് രവീൺ.കെ മനോഹരൻ. ജില്ലാ പഞ്ചായത്ത് അംഗം ആർ.അജയകുമാർ, ജില്ലാപഞ്ചായത്ത് സെക്രട്ടറി മുരളീധരൻ നായർ തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL