SignIn
Kerala Kaumudi Online
Thursday, 17 September 2026 6.24 PM IST

പ്രാർത്ഥനാ മന്ദിരം ഉദ്ഘാടനം ചെയ്തു

sndp

പാലക്കാട്: ഗുരുധർമ്മ പ്രചരണസഭ പാലക്കാട് ജില്ലാ കമ്മിറ്റിയുടെ ആസ്ഥാന മന്ദിരമായ പ്രാർത്ഥനാ മന്ദിരത്തിന്റെ ഉദ്ഘാടനവും ഗുരുദേവ പ്രതിമയുടെ അനാഛാദനവും ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമികൾ നിർവഹിച്ചു. ആലുവ അദ്വൈതാശ്രമം മഠാധിപതി ധർമ്മ ചൈതന്യ സ്വാമികൾ ലൈബ്രറിയുടെ ഉദ്ഘാടനം നിർവഹിച്ചു. സാംസ്‌കാരിക സമ്മേളനം മുൻ എം.പി വി.എസ്.വിജയരാഘവൻ ഉദ്ഘാടനം ചെയ്തു. ഗുരുധർമ്മ പ്രചരണസഭ പ്രസിഡന്റ് സി.ജി.മണി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ചെമ്പക്കര സുകുമാരൻ, ജി.ഡി.പി.എസ് കേന്ദ്ര നിർവ്വാഹക സമിതി അംഗം വി.വിജയ മോഹനൻ, എ.പ്രഭാകരൻ എം.എൽ.എ, വിഞ്ജാനോദയ സഭ പ്രസിഡന്റ് വി.ജി.സുകുമാരൻ, മുനിസിപ്പൽ വാർഡ് കൗൺസിലർ പ്രമീള ശശിധരൻ, എസ്.എൻ.ഡി.പി യോഗം ഡയറക്ടർ അഡ്വ. രഘു, എസ്.എൻ പബ്ലിക് സ്‌കൂൾ പ്രസിഡന്റ് സി.ബാലൻ, വി.കെ.ദിവാകരൻ, ആർ.രാമകൃഷ്ണൻ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, SNDP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL