SignIn
Kerala Kaumudi Online
Friday, 02 October 2026 12.33 PM IST

ഗായിക മഞ്ജരിയുടെ വിവാഹം ഇന്ന്

manjari
മഞ്ജരിയും ജെറിനും

തിരുവനന്തപുരം: മലയാളികളുടെ പ്രിയഗായിക മഞ്ജരിയും ബാല്യകാലസുഹൃത്ത് ജെറിനുമായുള്ള വിവാഹം ഇന്ന് രാവിലെ 9ന് തിരുവനന്തപുരത്ത് ആക്കുളം എസ്.എസ് ഹോം ബ്രിഡ്ജ് ഓഡിറ്റോറിയത്തിൽ നടക്കും. പത്തനംതിട്ട സ്വദേശി ജെറിൻ ബംഗളൂരുവിൽ എച്ച്.ആർ മാനേജരാണ്. മെഹന്തി വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചാണ് മഞ്ജരി വിവാഹവാർത്ത അറിയിച്ചത്. വിവാഹ ചടങ്ങുകൾക്കു ശേഷം ഉച്ചയ്ക്ക് 12 മണിയോടെ നവദമ്പതികൾ ഗോപിനാഥ് മുതുകാടിന്റെ മാജിക് പ്ളാനറ്റ് അക്കാഡമിയിലെ ഭിന്നശേഷി വിദ്യാർത്ഥികൾക്കൊപ്പം വിരുന്ന് സത്കാരത്തിൽ പങ്കെടുക്കും. വിവാഹ രജിസ്ട്രേഷൻ നേരത്തെ നടന്നു. മഞ്ജരിയും ജെറിനും മസ്കറ്റിലെ സ്കൂളിൽ ഒരുമിച്ച് പഠിച്ചവരാണ്. തിരുവനന്തപുരം സ്വദേശികളായ ബാബു രാജേന്ദ്രന്റെയും ഡോ. ലതയുടെയും മകളായ മഞ്ജരിയുടെ രണ്ടാം വിവാഹമാണിത്.

സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത 'അച്ചുവിന്റെ അമ്മ' എന്ന ചിത്രത്തിലൂടെ പിന്നണിഗാനരംഗത്ത് തുടക്കം കുറിച്ച മഞ്ജരി സ്വതന്ത്രസംഗീത ആൽബങ്ങളിലൂടെയും സംഗീതലോകത്തു സജീവമാണ്. 2004ൽ റിലീസായ 'മകൾക്ക്' 2008ൽ പുറത്തിറങ്ങിയ 'വിലാപങ്ങൾക്കപ്പുറം' എന്നീചിത്രങ്ങളിലൂടെ മികച്ച ഗായികയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MANJARI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA