ഫറോക്ക്: വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമവാർഷികത്തിൽ നമ്മൾ ബേപ്പൂർ സംഘടിപ്പിക്കുന്ന " ബഷീർ ഫെസ്റ്റ് "ഭാഗമായുള്ള ചിത്രരചനാ മത്സരം മൂന്നിന് ഞായറാഴ്ച രാവിലെ 9.30ന് ബേപ്പൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും.ബഷീറിന്റെ അനശ്വര കഥാപാത്രങ്ങളെ ആസ്പദമാക്കിയുള്ള മത്സരത്തിൽ മൂന്നു മുതൽ 18 വയസ് വരെയുള്ള കുട്ടികൾക്ക് പങ്കെടുക്കാം. അഞ്ചു വിഭാഗങ്ങളായി തിരിച്ചായിരിക്കും സമ്മാനങ്ങൾ നൽകുക . വരക്കാനുള്ള പേപ്പർ സംഘാടകർ നൽകും. രജിസ്ടേഷൻ നേരത്തെ ആരംഭിക്കും. മത്സരം 10 മണിക്കാരംഭിക്കും.വിവരങ്ങൾക്കും മുൻകൂട്ടി റജിസ്റ്റർ ചെയ്യുന്നതിനും 9447166543 ഈ നമ്പറിൽ ബന്ധപ്പെടാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |