SignIn
Kerala Kaumudi Online
Sunday, 20 September 2026 10.04 AM IST

കോണിപ്പടി ഇറങ്ങവേ കാൽ ഇടറി; വീ‌ഴ്‌ചയ്‌ക്കിടെ താലി കഴുത്തിൽ തുളച്ച് കയറി യുവതി മരിച്ചു

chain

ന്യൂഡൽഹി: കോണിപ്പടിയിൽ നിന്നും കാൽ തെന്നി വീണ യുവതി താലിമാല കഴുത്തിൽ തുളച്ചു കയറി മരിച്ചു. ഡൽഹിയിലെ ഗാന്ധി നഗർ ഏരിയയിലാണ് സംഭവം. വെള്ളിയാഴ്‌ചയാണ് അപകടം നടന്നത്.

തുണി ഉണക്കാനായി ടെറസിലേക്ക് പോയ 22കാരിയായ രാധാദേവി തിരികെ വരുന്നതിനിടയിലാണ് കാൽ തെന്നി വീണത്. സംഭവസമയത്ത് അവരുടെ നാല് വയസുള്ള മകനും കൂടെയുണ്ട്. വീഴ്ചയ്‌ക്കിടയിൽ മാലയിലെ കൂർത്ത ലോക്കറ്റ് കൊണ്ട് കഴുത്തിൽ മുറിവേറ്റതാകാമെന്നാണ് പൊലീസ് പറയുന്നത്.

മകൻ ബഹളം വച്ചതിനെ തുടർന്ന് ചുറ്റിലുമുള്ളവർ ഓടിയെത്തുകയും പൊലീസിൽ അറിയിക്കുകയുമായിരുന്നു. തയ്യൽക്കാരനായ ഭർത്താവ് അനിൽ പാസ്വാൻ സംഭവം നടക്കുമ്പോൾ ജോലി സ്ഥലത്തായിരുന്നു.

ബീഹാർ മധുബനി സ്വദേശികളായ ഇവർ ജോലി ആവശ്യത്തിനാണ് ഡൽഹിയിലേക്ക് താമസം മാറ്റിയത്. മരണത്തിൽ ഇതുവരെയും ദുരൂഹതയില്ലെന്നാണ് പൊലീസ് പറയുന്നത്. ക്രൈം സംഘവും ഫോറൻസിക് സംഘവും സംഭവസ്ഥലം സന്ദർശിച്ചു. സംഭവവുമായി ബന്ധപ്പെട്ട പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, INDIA, DEATH, MANGALSUTRA, WOAMN, WOMAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY