SignIn
Kerala Kaumudi Online
Friday, 18 September 2026 4.25 PM IST

അർദ്ധരാത്രി ചന്ദനമരം മുറിച്ച് കടത്താൻ ശ്രമം; തിരുവനന്തപുരത്ത് രണ്ടുപേർ പിടിയിൽ

suku
സുകു, ബിജു

തിരുവനന്തപുരം: സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ കയറി ചന്ദരമരം മുറിച്ച് കടത്താൻ ശ്രമിച്ച രണ്ടുപേർ പിടിയിൽ. പാറശാല കുറുങ്കുണ്ടി സ്വദേശി സുകു, സുഹൃത്ത് ബിജു എന്നിവരെയാണ് മാറനല്ലൂർ പൊലീസ് പിടികൂടിയത്. ഇന്നലെ പുലർച്ചെ 12.30ഓടെയായിരുന്നു സംഭവം. കരമന നെടുങ്കാട് സ്വദേശിയുടെ മാറനല്ലൂർ അരുമാളൂരിലുള്ള പുരയിടത്തിലെ ചന്ദനമരമാണ് പ്രതികൾ മുറിച്ച് കടത്താൻ ശ്രമിച്ചത്.

പുരയിടത്തിൽ ആൾത്താമസമില്ലെന്ന് മനസിലാക്കിയായിരുന്നു പ്രതികൾ മോഷണത്തിനിറങ്ങിയത്. മരം വീഴുന്ന ശബ്‌ദം കേട്ട് പുരയിടം നോക്കുന്നയാൾ എത്തിയപ്പോഴാണ് രണ്ടുപേർ ചേർന്ന് മരം മുറിച്ചിടുന്നത് കണ്ടത്. തുടർന്ന് ഇയാൾ വസ്‌തു ഉടമയെയും പൊലീസിനെയും വിവരമറിയിച്ചു. ഉദ്യോഗസ്ഥരെത്തി സുകുവിനെ കസ്റ്റഡിയിലെടുത്തു. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ഒപ്പമുണ്ടായിരുന്ന ബിജുവിനെ പിടികൂടിയത്. പൊലീസ് പിടിച്ചെടുത്ത ചന്ദന മരത്തിന്റെ കഷ്‌ണങ്ങൾ വനംവകുപ്പിന് കൈമാറി. ചന്ദനക്കൊള്ള നടത്തുന്ന സംഘങ്ങളുമായി പ്രതികൾക്ക് ബന്ധമുണ്ടെന്ന് പൊലീസ് അറിയിച്ചു.

English Summary

Two men, Suku and Biju, were arrested by Maranalloor police for attempting to steal a sandalwood tree from an unoccupied private property in Arumalloor. Alerted by a caretaker, officers caught the suspects and handed the seized sandalwood logs over to the forest department.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MARANALLOOR POLICE, SANDALWOOD THEFT MARANALLOOR, MARANALLOOR SANDALWOOD CASE, CHANDANA MARAM THEFT KERALA, MARANALLOOR NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY