SignIn
Kerala Kaumudi Online
Wednesday, 27 May 2026 9.17 AM IST

എന്നെ  കളിയാക്കാൻ വേണ്ടിയാണെങ്കിലും ആരും ഇങ്ങനെയൊന്നും പറയരുത്; ദെെവം ഒട്ടുമിക്ക  കഴിവും  കൊടുത്തിട്ടുള്ള  ആളാണ് രാജുവേട്ടൻ,​ മുഹ്‌സിനോട് ഇല്ലുമിനാറ്റി ആണോന്ന് ചോദിച്ചിട്ടുണ്ട്

ടൊവിനോ തോമസിനെയും കല്യാണി പ്രിയർശനേയും പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്‌മാൻ ഒരുക്കുന്ന ചിത്രമാണ് 'തല്ലുമാല'. മുഹ്‌സിന്‍ പരാരിയും അഷറഫ് ഹംസയും ചേര്‍ന്നാണ് തല്ലുമാലയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആഗസ്റ്റ് 12ന് ചിത്രം തിയേറ്ററുകളിലെത്തും.

ഷൈൻ ടോം ചാക്കോ, ജോണി ആന്റണി,ചെമ്പൻ വിനോദ്, ലുക്‌മാൻ, അസിം ജമാൽ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ആഷിഖ് ഉസ്‌മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്‌മാനാണ് ചിത്രം നിർമ്മിക്കുന്നത്. തല്ലുമാലയിലെ നേരത്തെ പുറത്തിറങ്ങിയ ഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു.

tovino-shine-kalyani

ഇപ്പോഴിതാ ചിത്രത്തിന്റെ വിശേഷങ്ങൾ പ്രേക്ഷകരുമായി പങ്കുവയ്ക്കുകയാണ് 'തല്ലുമാല'യിലെ താരങ്ങളായ ടൊവിനോയും ഷെെനും കല്ല്യാണിയും. കൗമുദി മൂവിസിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു ഇവരുടെ പ്രതികരണം.

'ഷെെൻ ചേട്ടൻ ഓൾറെഡി ഡാൻസറാണ്. ഞാൻ പഠിച്ചിട്ടാണ് ചെയ്‌തത്. ഡാൻസ് ഷൂട്ട് ഉള്ള ദിവസം ടെൻഷനോടൊണ് ലൊക്കേഷനിൽ പോകുന്നത്. 2017ൽ തുടങ്ങാനിരുന്ന ചിത്രമാണിത്. റീൽസ് ഒക്കെ പോപ്പുലർ ആവുന്നതിന് മുന്നെ എഴുതിയതാണ്. ഇക്കാരണം കൊണ്ട് മുഹ്സിനോട് നീ ഇല്ലുമിനാറ്റി ആണോന്ന് ചോദിച്ചിട്ടുണ്ട്. ഞാൻ ഏറ്റവും കൂടുതൽ അദ്ധ്വാനിച്ചിട്ടുള്ള സിനിമയാണ് തല്ലുമാല.

ദെെവം എല്ലാവർക്കും എല്ലാ കഴിവും കൊടുക്കില്ല. അങ്ങനെ ഒട്ടുമിക്ക കഴിവും കൊടുത്തിട്ടുള്ള ആളെ ഞാൻ കണ്ടിട്ടുള്ളത് രാജുവേട്ടനെയാണ്. എന്റെ സിനിമയും പ്രളയവുമായൊന്നും ബന്ധമില്ല. പ്രളയമൊന്നും സംഭവിക്കാതിരിക്കട്ടെ. മുൻപ് ഇങ്ങനെ സംഭവിച്ചപ്പോൾ സേഫ് സോണിലിരുന്നവരാണ് പ്രളയത്തെപ്പറ്റി തമാശകൾ പറയുന്നത്. എന്നെ കളിയാക്കാൻ വേണ്ടിയാണെങ്കിലും ആളുകൾ ഇങ്ങനെയൊന്നും പറയരുത്'- ടൊവിനോ പറഞ്ഞു.

'ഞങ്ങൾ തമ്മിൽ അങ്ങനെ കോംബിനേഷൻ സീൻസ് കുറവാണ്. ഷൂട്ട് സമയത്ത് ഡയലോഗുകളിൽ ചെറിയ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഡബ്ബിംഗ് സമയമായപ്പോൾ കുറേയൊക്കെ ശരിയായി. എന്റെ സ്ക്രിപ്റ്റ് ഒന്നും അച്ഛൻ വായിക്കാറില്ല'- കല്യാണി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: THALLUMALA, THALLUMALA FILM, TOVINO, TOVINO MOVIE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY