എൺപത്തിയഞ്ച് ശതമാനം മസ്തിഷ്കാഘാതങ്ങളും സംഭവിക്കുന്നത് മസ്തിഷ്കത്തിലേക്കുള്ള രക്തധമനികളിൽ പെട്ടെന്നുണ്ടാകുന്ന തടസങ്ങൾ മൂലമാണ്. ഇതിനെ അക്യൂട്ട് ഇസ്കെമിക് സ്ട്രോക്ക് എന്ന് വിളിക്കുന്നു. മസ്തിഷ്ക രക്തധമനികൾ പെട്ടെന്ന് പൊട്ടുന്നത് മൂലം രക്തസ്രാവമുണ്ടാക്കുന്നതുമായ രണ്ടാമത്തെ വിഭാഗം ഹെമറേജിക് സ്ട്രോക്ക് എന്നറിയപ്പെടുന്നു. ഇസ്കെമിക് സ്ട്രോക്കുകളിൽ 15 മുതൽ 30 ശതമാനവും സംഭവിക്കുന്നത് തലച്ചോറിലേക്കുള്ള വലിയ രക്തധമനികളിലെ തടസം മൂലമാണ്.
മസ്തിഷ്ക കോശങ്ങൾ വലിയ തോതിൽ നഷ്ടപ്പെടുന്നതും മസ്തിഷ്കാഘാതവുമായി ബന്ധപ്പെട്ട സ്ഥിരമായ ശാരീരികവൈകല്യങ്ങൾക്കും കാരണമാകുന്നതിനാൽ ഇത്തരം സ്ട്രോക്കുകൾ വരാതെ നോക്കണം. തലച്ചോറിൽ ആന്തരിക രക്തസ്രാവമില്ലെന്നുറപ്പ് വരുത്തുന്നതിനായി ആധുനിക കംപ്യൂട്ടറൈസ്ഡ് ടോമോഗ്രഫി (സി.ടി) സ്കാൻ, മാഗ്നെറ്റിക് റെസൊണൻസ് ഇമേജിംഗ് (എം.ആർ.ഐ) സ്കാൻ എന്നിവ നടത്തുകയും ഒപ്പം തന്നെ രോഗിയുടെ ആരോഗ്യം പരിശോധിച്ച് രക്തധമനികളിലെ തടസങ്ങൾ അലിയിച്ചു കളയുന്നതിനുള്ള മരുന്നുകൾ കുത്തിവയ്പ്പിലൂടെ നൽകി ചികിത്സ തുടങ്ങും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |