SignIn
Kerala Kaumudi Online
Saturday, 18 July 2026 9.38 PM IST

വി.സിയെ സസ്പെൻഡ് ചെയ്യുമോ?

suspend

ചാൻസലർക്ക് അടിയന്തര ഘട്ടത്തിൽ സർവകലാശാലയിലെ ഏത് അധികാരിയെയും സസ്പെൻഡ് ചെയ്യാനും പിരിച്ചുവിടാനും അധികാരമുണ്ട്. പെരുമാറ്റദൂഷ്യമോ അഴിമതിയോ കെടുകാര്യസ്ഥതയോ കണ്ടെത്തിയാൽ വൈസ്ചാൻസലറെയും പ്രോ വൈസ്ചാൻസലറെയും ചുമതലയിൽ നിന്ന് നീക്കാം.

സർവകലാശാലകളുടെ സ്വയംഭരണവും വിശ്വാസ്യതയും അംഗീകാരവും ഉറപ്പാക്കാനാണ് ചാൻസലർക്ക് ഈ അധികാരങ്ങൾ. ചാൻസലറുടെ വാക്കാലുള്ള നിർദ്ദേശം പോലും അനുസരിക്കാൻ വി.സി ബാദ്ധ്യസ്ഥനാണ്.

സസ്പെൻഡ് ചെയ്താൽ വി.സിയുടെ ചുമതല പി.വി.സിക്കോ സീനിയർ പ്രൊഫസർക്കോ മറ്റേതെങ്കിലും വി.സിമാർക്കോ ഉന്നതവിദ്യാഭ്യാസ അഡി.ചീഫ്സെക്രട്ടറിക്കോ കൈമാറാൻ ചാൻസലർക്ക് കഴിയും.വി.സിയെ പിരിച്ചുവിടാൻ നടപടികളേറെയുണ്ട്.

ജുഡിഷ്യൽ അന്വേഷണത്തിന്

ജസ്റ്റിസ് ബി.കെമാൽപാഷ ?​

നിയമനങ്ങളിലെ ക്രമക്കേടുകൾ അന്വേഷിക്കാൻ റിട്ട.ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബി.കെമാൽപാഷയെ ഗവർണർ പരിഗണിക്കുന്നതായാണ് സൂചന. ഗവർണർ ആവശ്യപ്പെട്ടാൽ അന്വേഷണത്തിന് തയ്യാറാണെന്ന് കെമാൽപാഷ 'കേരളകൗമുദി'യോട് പറഞ്ഞു. മുൻപ് കാലിക്കറ്റ് സർവകലാശാലയിലെ മാർക്ക് ദാനം ജസ്റ്റിസ് രാധാകൃഷ്ണമേനോൻ അദ്ധ്യക്ഷനായ കമ്മിഷൻ അന്വേഷിച്ചിട്ടുണ്ട്.

''സർവകലാശാലകളിലെ ബന്ധുനിയമനം നാടിന് അപമാനം. സ്വജനപക്ഷപാതവും കുടുംബവാഴ്ചയും അനുവദിക്കാനാവില്ല. യോഗ്യതയുള്ളവരെ മറികടന്ന് അധികാരത്തിലിരിക്കുന്നവരുടെ ബന്ധുക്കൾക്ക് നിയമനം നൽകുന്നത് ലജ്ജാകരമാണ്.''

-ആരിഫ് മുഹമ്മദ് ഖാൻ

ഗവർണർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SUSPEND
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY