SignIn
Kerala Kaumudi Online
Monday, 06 July 2026 12.10 PM IST

മെഡി.കോളേജിലെ പരിശോധനാ ഫലങ്ങൾ ഇനി മൊബൈലിൽ

തിരുവനന്തപുരം: ഇ ഹെൽത്ത് സേവനങ്ങളുടെ ഭാഗമായി ഓൺലൈൻ ഒ.പി സംവിധാനം നടപ്പാക്കിയതിന് പിന്നാലെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ലാബ് ഫലങ്ങൾ മൊബൈലിൽ ലഭ്യമാകും. ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് ഇനിഷ്യേറ്റീവിന്റെ ഭാഗമായാണിത്. ലാബ് ഫലങ്ങൾ കൗണ്ടറിൽ നിന്ന് ലഭിക്കുമെങ്കിലും പഴയതുപോലെ അലയേണ്ടതില്ല. ആശുപത്രിയിലെ ലാബ് സാമ്പിൾ കളക്ഷൻ സെന്ററും ടെസ്റ്റ് റിസൾട്ട് സെന്ററും ഏകീകരിച്ചിട്ടുണ്ട്. വിവിധ ബ്ലോക്കുകളിലെ രോഗികൾക്ക് അവരവരുടെ പരിശോധനാഫലങ്ങൾ അതത് ബ്ലോക്കുകളിൽ ലഭ്യമാകും.

മെഡിക്കൽ കോളേജ് ആശുപത്രിയിലെ എച്ച്.ഡി.എസ്, ആർ.ജി.സി.ബി, എ.സി.ആർ എന്നീ ലാബുകളിലെ പരിശോധനാഫലങ്ങൾ ആശുപത്രിക്ക് അകത്തുള്ള ഏകീകൃത റിസൾട്ട് കൗണ്ടറിൽ നിന്ന് 24 മണിക്കൂറും ലഭ്യമാകും. മെഡിക്കൽ കോളേജുകളുടെ സേവന നിലവാരം മെച്ചപ്പെടുത്തുന്നതിന് വേണ്ടിയുള്ള ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് ഇനിഷ്യേറ്റീവ് തിരുവനന്തപുരത്താണ് ആദ്യമായി ആരംഭിച്ചത്. മറ്റ് മെഡിക്കൽ കോളേജുകളിലെ സീനിയർ ഡോക്ടർമാർ കൂടി ഉൾക്കൊള്ളുന്ന ടീമാണിത്. അത്യാഹിത വിഭാഗത്തിലെത്തുന്നവർക്ക് കാലതാമസമില്ലാതെ വിദഗ്ദ്ധ പരിശോധനയും ചികിത്സയും ഉറപ്പുവരുത്തുകയാണ് പ്രധാന ലക്ഷ്യം.

സംവിധാനം ഇങ്ങനെ

-------------------------------------------

ഫോൺ നമ്പർ വെരിഫിക്കേഷൻ കഴിഞ്ഞ രോഗികൾക്ക് ഈ സേവനം ലഭ്യമാകും. ഒ.പി രജിസ്‌ട്രേഷൻ സമയത്തോ ലാബിൽ ബില്ലിംഗ് ചെയ്യുന്ന സമയത്തോ മൊബൈൽ നമ്പർ വെരിഫിക്കേഷൻ ചെയ്യാം. ടെക്സ്റ്റ് മെസേജായി മൊബൈലിൽ ഒരു ലിങ്ക് വരും. ആ ലിങ്കിൽ ക്ലിക്ക് ചെയ്‌താൽ പരിശോധനാഫലം ലഭിക്കും. മൂന്നുമാസം ലിങ്ക് സജീവമായിരിക്കും.

' മെഡിക്കൽ കോളേജിലെ വിവിധ ഭാഗങ്ങളിലുള്ള ലാബുകളിലേക്ക് രോഗികളുടെ ബന്ധുക്കൾക്ക് പോകേണ്ടിവരുന്ന ബുദ്ധിമുട്ട് ശ്രദ്ധയിൽപ്പെട്ടിരുന്നു. അതിനാലാണ് ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് ഇനിഷ്യേറ്റീവിൽ ഇതും ഉൾപ്പെടുത്തിയത്.'

മന്ത്രി വീണാ ജോർജ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL