SignIn
Kerala Kaumudi Online
Saturday, 12 September 2026 5.34 PM IST

ദേശീയ ജൂനിയർ വുഷു: കേരളത്തിന് സ്വർണമടക്കം നാല് മെഡൽ

vushu

കോഴിക്കോട്: ദേശീയ ജൂനിയർ വുഷു ചാമ്പ്യൻഷിപ്പിന്റെ മൂന്നാംദിനത്തിൽ ഒരു സ്വർണവും ഒരു വെള്ളിയും രണ്ട് വെങ്കലവുമായി കേരളത്തിന് നാല് മെഡൽ. ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ തൗലു അദർ നാൻസ്റ്റൈൽ വിഭാഗത്തിൽ തിരുവനന്തപുരം സ്വദേശി റിയോ റോയിയാണ് ആതിഥേയർക്കായി ചാമ്പ്യൻഷിപ്പിലെ ആദ്യ സ്വർണം നേടിയത്. കോഴിക്കോട്ടുകാരായ സഹോദരങ്ങൾ അതുൽ ശ്രീലാലും അവന്തിക ശ്രീലാലും വെങ്കലമെഡൽ നേടി .
നിയാ നാസർ തൗലുവിഭാഗത്തിൽ വെള്ളി മെഡൽ കരസ്ഥമാക്കി. ആറുദിവസങ്ങളിലായി നടക്കുന്ന ചാമ്പ്യൻഷിപ്പിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 1200ഓളം വിദ്യാർത്ഥികളാണ് പങ്കെടുക്കുന്നത്. എ,ബി ടീമുകളിലായി കേരളത്തിൽ നിന്ന് 100 പേരാണ് അണിനിരക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL