കോഴിക്കോട് : പൊതുമരാമത്ത് വകുപ്പിന് കീഴിൽ റണ്ണിംഗ് കോൺട്രാക്ട് പ്രകാരം ജില്ലയിലെ 445 കിലോമീറ്റർ റോഡിന്റെ പരിശോധന പൂർത്തിയായി. ആർ.ബി.ഡി.സി.കെ എം.ഡി എസ്.സുഹാസിന്റെ നേതൃത്വത്തിൽ രണ്ട് സംഘങ്ങളായാണ് പരിശോധന. തിരുവമ്പാടി, കൊടുവള്ളി, ബാലശ്ശേരി, പേരാമ്പ്ര മണ്ഡലങ്ങളിലാണ് പരിശോധന നടന്നത്. സൂപ്രണ്ടിംഗ് എൻജിനിയർ വിശ്വപ്രകാശ്, എക്സി. എൻജിനിയർമാരായ ഹാഷിം, വിമല എന്നിവരും പങ്കെടുത്തു. ഏകരൂൽ കക്കയം, വട്ടോളി മങ്കയം, കുമാരസ്വാമി നരിക്കുനി, കാപ്പാട് തുഷാരഗിരി അടിവാരം, എസ്. എച്ച് 38 പി. യു .കെ. സി. റോഡ് എന്നിവയാണ് പരിശോധന നടന്ന പ്രധാന റോഡുകൾ. 30 നകം ജില്ലയിലെ ആയിരം കിലോമീറ്ററോളം റോഡുകൾ പരിശോധിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |