SignIn
Kerala Kaumudi Online
Tuesday, 16 June 2026 11.48 PM IST

രണ്ട് മൂന്ന് പേരെ പ്രണയിച്ചിട്ടുണ്ട്, അവരെ വിവാഹം കഴിക്കാത്തതിന്റെ കാരണം ഇതാണ്; പെൺകുട്ടികൾക്കും തന്നോട് പ്രേമം തോന്നിയിട്ടുണ്ടെന്ന് സുബി സുരേഷ്‌

മിനിസ്‌ക്രീനിലും ബിഗ്സ്‌ക്രീനിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് സുബി സുരേഷ്. കൗമുദി മൂവീസിലൂടെ വിവാഹം കഴിക്കാത്തതിനെക്കുറിച്ചും മുൻപുണ്ടായ പ്രണയങ്ങളെക്കുറിച്ചുമൊക്കെ വെളിപ്പെടുത്തിയിരിക്കുകയാണ് നടിയിപ്പോൾ.

subi-suresh

സ്‌കൂളിൽ പഠിക്കുമ്പോൾ രണ്ട് പേർ തന്നെ ഒരേസമയം പ്രണയിച്ചിരുന്നെന്ന് സുബി പറയുന്നു. 'ഗേൾസ് സ്‌കൂളിലാണ് പഠിച്ചതെങ്കിലും അവിടത്തെ ഹീറോയിനായിരുന്നു ഞാൻ. അവിടെ ഇംഗ്ലീഷ് മീഡിയവും മലയാളം മീഡിയവുമുണ്ട്. ഞാൻ ഇംഗ്ലീഷ് മീഡിയത്തിലാണ് പഠിച്ചത്. മലയാളം മീഡിയത്തിൽ പഠിക്കുന്ന രണ്ട് കുട്ടികളുണ്ടായിരുന്നു. ആശയും സുലേഖയും. പത്താം ക്ലാസിലായിരുന്നപ്പോൾ ഞാൻ സ്‌കൂൾ ലീഡർ കൂടിയായിരുന്നു. പി ടി പിരീഡിൽ അവർ കളിക്കാനൊന്നും പോകാതെ ജനലിലൂടെ എന്നെയിങ്ങനെ നോക്കിയിരിക്കും. എനിക്കത് ഭയങ്കര ശല്യമായി തോന്നി.

പത്ത് പതിനഞ്ച് ദിവസം എനിക്ക് സ്‌കൂളിൽ പോകാൻ കഴിയാതെ വന്നു. അതുകഴിഞ്ഞ് ചെന്നപ്പോൾ ഈ പെങ്കൊച്ചുങ്ങൾ ഓടിവന്നിട്ട് എന്നോട് ചോദിച്ചു എന്താ വരാതിരുന്നേ എന്ന്. ഞാൻ പറഞ്ഞു സുഖമില്ലായിരുന്നെന്ന്. പത്ത് ദിവസമൊക്കെ കാണാതിരുന്നപ്പോഴൊക്കെ ഭയങ്കര വിഷമമാണെന്ന് പറഞ്ഞു ഒരു ഫോട്ടോ ഉണ്ടെങ്കിൽ തരാമോ കൈയിൽ വയ്ക്കാനായിട്ടെന്ന് ചോദിച്ചു. ഇവർക്ക് എന്നോട് പ്രേമം.'- സുബി വെളിപ്പെടുത്തി.


'എനിക്ക് കല്യാണം കഴിക്കാൻ ഇതുവരെ മൂഡ് വന്നിട്ടില്ല. രണ്ടുമൂന്ന് പേരെയൊക്കെ പ്രണയിച്ചിട്ടുണ്ട്. തേപ്പ് കിട്ടുകയല്ല ചെയ്തത്. ഒത്തുപോകാൻ പറ്റിയില്ല. പരസ്‌പര ധാരണയിൽ പിരിഞ്ഞു. എനിക്ക് എന്റെ ഫാമിലിയാണ് വലുത്. ഒരാൾ എന്റെ ഫാമിലിയിലേക്ക് വരുമ്പോൾ അതിന് പറ്റിയ ആളായിരിക്കണം. ഞാൻ സ്‌നേഹിക്കുന്നതിലും കൂടുതൽ എന്റെ ഫാമിലിയെ സ്‌നേഹിക്കണം. യു എസിൽ നിന്നൊക്കെ ആലോചനയൊക്കെ വന്നിരുന്നു. പറ്റിയ ഒരാളെ കണ്ടെത്താൻ കഴിഞ്ഞില്ല.'- സുബി വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SUBI SURESH, LOVE, MARRIAGE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY