SignIn
Kerala Kaumudi Online
Wednesday, 09 September 2026 10.50 AM IST

മലയാലപ്പുഴ ദേവീക്ഷേത്രം: വിദ്യാരംഭത്തിനുള്ള ബുക്കിംഗ് ആരംഭിച്ചു

29-malayalapuzha-booking
മലയാലപ്പുഴ ദേവീക്ഷേത്രത്തിലെ വിദ്യാരംഭത്തിനുള്ള കൂപ്പണുകളുടെ വിതരണോദ്ഘാടനം യജ്ഞ ആചാര്യൻ അച്യുത ശാസ്ത്രികൾ നിർവ്വഹിക്കുന്നു

മലയാലപ്പുഴ : മലയാലപ്പുഴ ദേവീക്ഷേത്രത്തിൽ ഒക്ടോബർ 5ന് രാവിലെ 7.30 മുതൽ നടക്കുന്ന വിദ്യാരംഭത്തിനുള്ള കൂപ്പണുകളുടെ വിതരണം ആരംഭിച്ചു. ക്ഷേത്രത്തിൽ ഇന്നലെ നടന്ന ചടങ്ങിൽ യജ്ഞ ആചാര്യൻ അച്യുത ശാസ്ത്രികൾ വിതരണ ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ ഉപദേശകസമിതി പ്രസിഡന്റ് ദിലീപ്കുമാർ പൊതീപ്പാട്, സെക്രട്ടറി മോഹനൻ കുറിഞ്ഞിപ്പുഴ, കമ്മിറ്റിയംഗങ്ങളായ ഓമനക്കുട്ടൻ മതിലടിയിൽ, എൻ.എസ്.വിജയകുമാർ എന്നിവർ പങ്കെടുത്തു. ദേവസ്വം ഓഫീസിൽ നിന്ന് വിദ്യാരംഭത്തിനുള്ള കൂപ്പണുകൾ ലഭിക്കുന്നതാണ്. ക്ഷേത്രത്തിൽ പൂജവയ്പ്പ് ഒക്ടോബർ 2ന് വൈകിട്ട് 5.30ന്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ​ : 9562090916, 8086191605

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL